
റിയാദ്: ഹജ്ജിലെ സുപ്രധാന കർമമായ അറഫ സംഗമത്തോടനുബന്ധിച്ച് നടക്കുന്ന പ്രഭാഷണം നമിറ പള്ളിയിൽ നിന്ന് ലോകത്തിന് ഇത്തവണ മലയാളമുൾപ്പെടെ 34 ഭാഷകളിൽ കേൾക്കാനാവും. കഴിഞ്ഞ വർഷം 20 ഭാഷകളിലായിരുന്നു വിവർത്തനം. വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നതിനും മസ്ജിദുൽ ഹറാമിലെ വിവർത്തന കേന്ദ്രവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹജ്ജിനെത്തുന്ന തീർഥാടകർക്ക് ‘ഹജ്ജ് ഖുതുബ’ (പ്രഭാഷണം) അവരുടെ ഭാഷകളിൽ മനസിലാക്കാൻ ബൃഹത്തായ പദ്ധതികളാണ് ഇരുഹറം കാര്യാലയ അതോറിറ്റി നടപ്പാക്കുന്നത്. അറബിക്, ഉറുദു, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇന്തോനേഷ്യൻ, പേർഷ്യൻ (ഫാർസി), ഹൗസ, ചൈനീസ് (മന്ദാരിൻ), റഷ്യൻ, ബംഗാളി, ടർക്കിഷ്, മലായ് (ബഹാസ മേലായു), സ്പാനിഷ്, പോർച്ചുഗീസ്, ഇറ്റാലിയൻ, ജർമൻ, ഫിലിപ്പിനോ (ടഗാലോഗ്), അംഹാരിക് (ഇത്യോപ്യ), ബോസ്നിയൻ, ഹിന്ദി, ഡച്ച്, തായ്, മലയാളം, സ്വാഹിലി, പഷ്തോ, തമിഴ്, അസർബൈജാനി, സ്വീഡിഷ്, ഉസ്ബെക്ക്, അൽബേനിയൻ, ഫുലാനി (ഫുല), സൊമാലി, റോഹിംഗ്യകൾ, യൊറൂബ തുടങ്ങിയ ഭാഷകളിലാണ് ഇത്തവണ വിവർത്തനം ചെയ്യുന്നത്. സൗദിയിൽ പ്രമുഖ പണ്ഡിതനും ഉന്നത പണ്ഡിത സഭാംഗവും ഹറം ഇമാമും ഖതീബുമായ ഡോ. ശൈഖ് സ്വാലിഹ് ബിൻ അബ്ദുല്ല ബിൻ ഹുമൈദ് ആണ് അറഫ പ്രസംഗം നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam