അടച്ചുപൂട്ടിയ റെസ്റ്റോറന്‍റിൽ അനധികൃതമായി കയറിയ ആറ് പ്രവാസികളെ നാടുകടത്തും

Published : Jun 02, 2025, 03:50 PM IST
അടച്ചുപൂട്ടിയ റെസ്റ്റോറന്‍റിൽ അനധികൃതമായി കയറിയ ആറ് പ്രവാസികളെ നാടുകടത്തും

Synopsis

റസ്റ്റോറന്‍റ് നിയമവിരുദ്ധമായി വീണ്ടും തുറന്നുവെന്ന റിപ്പോർട്ടിനെത്തുടർന്നാണ് ഉദ്യോഗസ്ഥര്‍ ഇവരെ അറസ്റ്റ് ചെയ്തത്. 

കുവൈത്ത് സിറ്റി: കുവൈത്ത് ഫയർ ഫോഴ്‌സ് ഔദ്യോഗികമായി അടച്ചുപൂട്ടിയ ജലീബ് അൽ-ഷുയൂഖിലെ ഒരു റസ്റ്റോറന്റിൽ കടന്ന ആറ് പ്രവാസികളെ നാടുകടത്തൽ കേന്ദ്രത്തിലേക്ക് റഫർ ചെയ്തു. റസ്റ്റോറന്‍റ് നിയമവിരുദ്ധമായി വീണ്ടും തുറന്നുവെന്ന റിപ്പോർട്ടിനെത്തുടർന്ന് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെന്റിലെ ഉദ്യോഗസ്ഥർ ഈ വ്യക്തികളെ അറസ്റ്റ് ചെയ്തത്. 

ഭരണപരമായ അടച്ചിടലിന് കീഴിലുള്ള ഏതെങ്കിലും പരിസരത്ത് പ്രവേശിക്കുന്നത് നിയമപരമായ ലംഘനമാണെന്ന് അധികൃതർ വ്യക്തമാക്കി. നിയമങ്ങൾ ലംഘിച്ച് സീൽ ചെയ്ത റസ്റ്റോറന്റിൽ കയറാൻ ശ്രമിക്കുന്നത്, ഇതര വാതിലുകളിലൂടെ പ്രവേശിക്കുന്നത് ഉൾപ്പെടെയുള്ളവ കർശനമായി നിരോധിച്ചിട്ടുണ്ടെന്ന് ഫയർ ഫോഴ്‌സ് വക്താവ് അറിയിച്ചു. അത്തരം നിയമലംഘനങ്ങളിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ പ്രവാസികൾക്ക് ഉടനടി നാടുകടത്തൽ നേരിടേണ്ടി വരും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു