Slums in Jeddah: ജിദ്ദയിലെ ചേരികളില്‍ നിന്ന് പതിനായിരത്തോളം അനധികൃത താമസക്കാർ പിടിയിൽ

Published : Feb 17, 2022, 06:33 AM IST
Slums in Jeddah: ജിദ്ദയിലെ ചേരികളില്‍ നിന്ന് പതിനായിരത്തോളം അനധികൃത താമസക്കാർ പിടിയിൽ

Synopsis

ചേരികളില്‍ നിന്ന് 60 ദശലക്ഷം റിയാലും 100 കിലോയിലധികം സ്വർണശേഖരവും 218 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. 

റിയാദ്: നഗരവികസനത്തിനായി (Urban Development) ജിദ്ദയിൽ ചേരികൾ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി അജ്ഞാതരായ പതിനായിരം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് (Illegal residents arrested) മക്ക മേഖല പോലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി അറിയിച്ചു. ‘റൊട്ടാന ഖലീജിയ‘ ചാനലിലെ ‘ഇൻ ദ പിക്ചർ’ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

അനധികൃത താമസക്കാരെല്ലാം തങ്ങളുടെ രേഖകൾ ശരിയാക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ചേരികളില്‍ നിന്ന് 60 ദശലക്ഷം റിയാലും 100 കിലോയിലധികം സ്വർണശേഖരവും പിടിച്ചെടുത്തതായും അദ്ദേഹം പറഞ്ഞു. പണവും സ്വർണവും രാജ്യത്തിന് പുറത്തേക്ക് കടത്താനുള്ള തയാറെടുപ്പുകള്‍ നടത്തുന്നതിനിടെയാണ് അവ പിടിച്ചെടുത്തത്. വിവിധ രാജ്യക്കാര്‍ മനുഷ്യക്കടത്തിനുള്ള തങ്ങളുടെ താവളങ്ങളാക്കി ചേരികളെ മാറ്റിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. 

മയക്കുമരുന്ന് കച്ചവടക്കാരുടെ സുരക്ഷിത താവളങ്ങളായി മാറുന്ന ചേരികള്‍ സമൂഹത്തിന് വലിയ ഭീഷണിയായി മാറിയിരിക്കുകയാണ്. ചുരുങ്ങിയ ദിവസങ്ങള്‍ക്കിടെ 218 കിലോഗ്രാം കഞ്ചാവാണ് ചേരിപ്രദേശങ്ങളില്‍നിന്ന് പിടിച്ചെടുത്തത്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ ഫലമായി വിവിധതരം രോഗങ്ങളും പകര്‍ച്ചവ്യാധികളും പകരുന്നതിനുള്ള ഉറവിടമായും ചേരികള്‍ മാറിയതായി അദ്ദേഹം വ്യക്തമാക്കി. 

ചേരികൾ നീക്കം ചെയ്യാൻ തുടങ്ങിയതിന് ശേഷം ഇവിടങ്ങളിലെ കുറ്റകൃത്യങ്ങളുടെ നിരക്ക് 12 ശതമാനം കുറഞ്ഞുവെന്നും ചേരികൾ പൂർണമായും നീക്കം ചെയ്തതിന് ശേഷം ഇത് 20 ശതമാനമായി ഉയരുമെന്നും അൽ ജാബ്രി വിശദീകരിച്ചു. ചേരികൾ നീക്കം ചെയ്തതിന് ശേഷം ഈ പ്രദേശങ്ങളിലുള്ള സാമൂഹിക വിരുദ്ധര്‍ മറ്റു സ്ഥലങ്ങളിലേക്ക് താവളം മാറ്റിയതായുള്ള ഭയം വേണ്ടെന്നും ഇത്തരക്കാരെ സുരക്ഷാ അധികാരികൾ കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സാലിഹ് അൽ ജാബ്രി അറിയിച്ചു.

Read Also: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി


മസ്‍കത്ത്: ഒമാനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് വിദേശികൾ പോലീസിന്റെ പിടിയിലായി. രാജ്യത്തേക്ക് വൻതോതിൽ ഹാഷിഷ്, ക്രിസ്റ്റൽമെത്ത്, കറുപ്പ് എന്നിങ്ങനെയുള്ള മയക്കുമരുന്നുകള്‍ കടത്താൻ ശ്രമിച്ച നാല് കള്ളക്കടത്തുകാരെ പിടികൂടിയെന്നാണ് റോയൽ ഒമാൻ പോലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്.

കള്ളക്കടത്തുകാര്‍ സഞ്ചരിച്ചിരുന്ന ബോട്ടും പിടിച്ചെടുത്തിട്ടുണ്ട്. നാല് പേരും അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുകയായിരുന്നു. കോസ്റ്റ് ഗാർഡ് പൊലീസ് കമാൻഡും ഡ്രഗ്‌സ് ആന്റ് സൈക്കോട്രോപിക് പ്രതിരോധ ഡയറക്ടറേറ്റ് ജനറലുമായി ചേര്‍ന്നായിരുന്നു തെരച്ചില്‍ നടത്തിയത്. പിടിയിലായവര്‍ക്കെതിരെ തുടര്‍ നടപടികള്‍ സ്വീകരിച്ചുവരുന്നതായി റോയല്‍ ഒമാന്‍ പൊലീസിന്റെ ഔദ്യോഗിക പ്രസ്‍താവനയില്‍ അറിയിച്ചു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

‘റിയാദ് എയറി'ന് വേണ്ടി മൂന്നാമതൊരു ബോയിങ് വിമാനം കൂടി, പറക്കാനൊരുങ്ങി 787 ഡ്രീംലൈനർ
'കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ