Critically ill Covid patients: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി

Published : Feb 16, 2022, 11:01 PM IST
Critically ill Covid patients: സൗദിയിൽ ഗുരുതരാവസ്ഥയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയായി

Synopsis

24 മണിക്കൂറിനിടെ 1,793 പേർക്കാണ് പുതിയതായി സൗദി അറേബ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 3,207 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ ആശ്വാസമായി കോവിഡ് ബാധിതരിലെ ഗുരുതരസ്ഥിതിയുള്ളവരുടെ എണ്ണം ആയിരത്തിൽ താഴെയായി. നിലവിൽ ചികിത്സയിൽ കഴിയുന്ന 23,363 പേരിൽ 979 പേരുടെ നിലയാണ് ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

അതേസമയം 24 മണിക്കൂറിനിടെ 1,793 പേർക്കാണ് പുതിയതായി സൗദി അറേബ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. നിലവിലെ രോഗികളിൽ 3,207 പേർ സുഖം പ്രാപിച്ചു. രാജ്യവ്യാപകമായി കൊവിഡ് മൂലം രണ്ട് മരണങ്ങള്‍ കൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 7,34,389 ആയി. ആകെ രോഗമുക്തരുടെ എണ്ണം 7,02,049 ആയി ഉയർന്നു. ആകെ മരണസംഖ്യ 8,977 ആയി. 

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 95.59 ശതമാനവും മരണനിരക്ക് 1.22 ശതമാനവുമായി. 24 മണിക്കൂറിനിടെ 99,385 ആർ.ടി - പി.സി.ആർ പരിശോധനകൾ നടത്തി. റിയാദ് - 546, ദമ്മാം - 125, ജിദ്ദ - 121, ഹുഫൂഫ് - 62, മക്ക - 61, ജിസാൻ - 51, മദീന - 47 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 5,97,85,536 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 2,58,08,684 ആദ്യ ഡോസും 2,39,85,081 രണ്ടാം ഡോസും 99,91,771 ബൂസ്റ്റർ ഡോസുമാണ്.


അബുദാബി: യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെ തുടരുന്നു. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തില്‍ താഴെയാവുന്നത്. ഇന്ന് 957 പേര്‍ക്ക് കൂടി രാജ്യത്ത് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി (New covid infections) ആരോഗ്യ - പ്രതിരോധ മന്ത്രാലയം (Ministry of Health and Prevention) അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ചികിത്സയിലായിരുന്ന 2,538 പേരാണ് രോഗമുക്തരായത് (Covid recoveries). രാജ്യത്ത് കൊവിഡ് ബാധിച്ച് ഒരു മരണം കൂടി (covid death) റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ  3,65,306 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 8,71,315 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 8,08,824 പേര്‍ ഇതിനോടകം തന്നെ രോഗമുക്തരായി. 2,289 പേരാണ് രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. നിലവില്‍ രാജ്യത്ത്  60,202 കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 30,165 ഡോസ് കൊവിഡ് വാക്സിനാണ് യുഎഇയില്‍ നല്‍കിയത്. രാജ്യത്ത് ഇതുവരെ 23,937,141 ഡോസ് വാക്സിനുകള്‍ നല്‍കിയിട്ടുണ്ട്. നിലവില്‍ 100 പേര്‍ക്ക് 242.02 ഡോസ് എന്ന നിലയിലാണ് രാജ്യത്ത് വാക്സിനേഷന്‍ നിരക്ക്.

Also Read: ഒമാനിൽ കൊവിഡ് രോഗമുക്തരുടെ എണ്ണത്തിൽ വർദ്ധനവ്; 24 മണിക്കൂറിൽ രോഗമുക്തരായത് 2114 പേർ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരെ വലച്ച് എയർ ഇന്ത്യ എക്സ്പ്രസ്; ദുബൈ- തിരുവനന്തപുരം വിമാന സർവീസ് വൈകിയത് മണിക്കൂറുകൾ
സൗദിയിലെ മലയാളി സാമൂഹിക പ്രവർത്തകൻ നിര്യാതനായി