
ദോഹ: ഖത്തറില്‍ ഗതാഗത നിയമങ്ങള്‍ ലംഘിച്ചതായി കണ്ടെത്തിയ രണ്ടായിരത്തിലധികം വാഹനങ്ങള്‍ റമദാന്‍ മാസത്തില്‍ പിടിച്ചെടുത്തതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു. വാഹനങ്ങളില്‍ നിന്ന് അമിത ശബ്‍ദമുണ്ടാക്കുക, പൊതു നിരത്തുകളില്‍ സാഹസിക അഭ്യാസങ്ങളിലേര്‍പ്പെടുക, മത്സരയോട്ടം നടത്തുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.
പിടിയിലായവര്‍ക്കെതിരെ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചതായി ജനറല്‍ ട്രാഫിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ട്വീറ്റ് ചെയ്‍തു. ജനവാസ മേഖലകളില്‍ വാഹനങ്ങളുമായി അഭ്യാസ പ്രകടനം നടത്തുന്നവരെക്കുറിച്ചുള്ള നിരവധി പരാതികളും അധികൃതര്‍ക്ക് ലഭിച്ചു. ഇത്തരക്കാരെ പിടികൂടാന്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പട്രോളിങ് കൂടുതല്‍ കര്‍ശനമാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വാഹനം ഓടിക്കുന്നവര്‍ നിയമങ്ങള്‍ യഥാവിധി പാലിക്കണമെന്നും ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിക്കണമെന്നും സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്‍ത അറിയിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam