
റിയാദ്: റിയാദ് സീസണിൻറെ ഭാഗമായി നടന്ന വനിതാ ടെന്നീസ് സീസൺ കപ്പ് ടൂർണമെൻറിൽ ബെലാറസ് താരം അരിന സബലെങ്ക ജേതാവ്. റിയാദ് ബോളിവാഡ് സിറ്റിയോട് ചേർന്നുള്ള കിങ്ഡം അരീനയിൽ നടന്ന മത്സരത്തിൽ ടുണീഷ്യൻ എതിരാളിയായ ഓൻസ് ജാബിറിനെ തോൽപ്പിച്ചാണ് അരിന കിരീടം ചൂടിയത്.
സൗദി പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത് അരിനക്ക് കപ്പ് സമ്മാനിച്ചു. മത്സരം ആരംഭിക്കുന്നതിന് മുമ്പ് ആവേശം നിറഞ്ഞ സദസ്സ് മിന്നുന്ന ഉദ്ഘാടന ചടങ്ങിന് സാക്ഷ്യം വഹിച്ചു. പ്രധാന കായിക മത്സരങ്ങൾക്ക് പ്രത്യേകിച്ച് ടെന്നീസ് മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ സൗദി മികച്ച മുന്നേറ്റം നടത്തിയതായും അരിന സബലെങ്ക പറഞ്ഞു. ഓൻസ് ജാബിറുമായുള്ള മത്സരം ഒരു ഹൈ-ക്ലാസ് മത്സരമായിരുന്നു. ഒൻസിനെതിരെ കളിക്കുന്നത് എപ്പോഴും രസകരമാണെന്നും മത്സരത്തിനിടെ കണ്ട സംഭവങ്ങൾ പ്രേക്ഷകർ ആസ്വദിച്ചുവെന്നും അരിന ചൂണ്ടിക്കാട്ടി. 25 കാരിയായ അരിന സബലെങ്ക ലോക ടെന്നീസിലെ ഉന്നത ചാമ്പ്യൻഷിപ്പുകൾ നേടിയിട്ടുള്ള മിന്നും താരമാണ്.
(ഫോട്ടോ: അരിന സബലെങ്കയ്ക്ക് റിയാദ് വനിതാ ടെന്നീസ് സീസൺ കപ്പ് സൗദി പൊതുവിനോദ അതോറിറ്റി സി.ഇ.ഒ എൻജി. ഫൈസൽ ബാഫറത് സമ്മാനിക്കുന്നു)
Read also - ഖത്തറിൽ തടവിലായ ഇന്ത്യക്കാരുടെ വധശിക്ഷ റദ്ദാക്കി; വധശിക്ഷ വിധിച്ചത് മലയാളി ഉൾപ്പടെ 8 പേർക്ക്
സൗദി അറേബ്യയിൽ പുതിയ ആറ് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു
റിയാദ്: ഡ്രൈവിങ് പഠനം കൂടുതൽ എളുപ്പമാക്കാൻ ആറ് പുതിയ ഡ്രൈവിങ് സ്കൂളുകൾ രാജ്യത്ത് സ്ഥാപിക്കുന്നു. റിയാദിൽ രണ്ട്, ജിദ്ദ, ഖഫ്ജി, ദമ്മാം, ജിസാൻ, ഹനാഖിയ, ഖുൻഫുദ എന്നിവിടങ്ങളിൽ ഓരോന്ന് വീതവും പുതിയ സ്‌കൂളുകൾ ആരംഭിക്കാനാണ് ട്രാഫിക്ക് വകുപ്പ് പദ്ധതിയിട്ടിരിക്കുന്നത്.
സ്കൂളുകൾ തുടങ്ങാൻ താൽപര്യമുള്ള കമ്പനികളോടും സ്ഥാപനങ്ങളോടും ട്രാഫിക് വകുപ്പിൻറെ അഡ്മിനിസ്ട്രേഷൻ വകുപ്പിനെ ബന്ധപ്പെട്ട് അപേക്ഷ നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രഖ്യാപന തീയതി മുതൽ ഒരു മാസത്തിനുള്ളിൽ അപേക്ഷ നൽകണം. ഡ്രൈവിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അബ്ഷീർ ആപ്പിൽ ബുക്കിങ് നടത്താനാകും. ആപ്ലിക്കേഷനിൽ പ്രവേശിച്ച് അപ്പോയിൻറ്മെൻറ് ഐക്കണിൽ ക്ലിക്കുചെയ്‌ത് ട്രാഫിക്ക്, അപ്പോയിൻറ്മെൻറുകൾ, മറ്റ് വിശദാംശങ്ങൾ എന്നിവ തെരഞ്ഞെടുത്ത് അവർക്ക് ബുക്ക് ചെയ്യാൻ കഴിയും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ