പ്രവാസി മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു

Published : Dec 28, 2023, 06:18 PM ISTUpdated : Dec 29, 2023, 07:51 PM IST
 പ്രവാസി മലയാളി യുവാവ് മസ്തിഷ്‌കാഘാതം മൂലം മരിച്ചു

Synopsis

കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

റിയാദ്: മസ്തിഷ്കാഘാതത്തെ തുടർന്ന് മലയാളി യുവാവ് ദമ്മാമിൽ മരിച്ചു. പത്തനംതിട്ട റാന്നി ചെല്ലക്കാട് സ്വദേശി പ്ലാങ്കാലയിൽ വീട്ടിൽ അലക്സ്‌ മാത്യു ആണ് മരിച്ചത്. അൽ നാജം അൽ താക്കിബ് കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു.

കഴിഞ്ഞ ഒരു മാസമായി ഉയർന്ന രക്ത സമ്മർദം മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച മരിച്ചു. അവയവങ്ങൾ ദാനം ചെയ്യുവാൻ കുടുംബാംഗങ്ങൾ സമ്മതിച്ചതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു. ഭാര്യ: ഷീബ അലക്സ്‌. മാതാവ്: റേച്ചൽ മാത്യു, മക്കൾ: അബെൻ, അലൻ. സഹോദരിമാർ: മഞ്ജു, മായ.

Read Also -  സൗദി അറേബ്യയിൽ പുതിയ ആറ് ഡ്രൈവിങ് സ്കൂളുകൾ ആരംഭിക്കുന്നു

റിയാദിൽ സോഫ ഗോഡൗണിൽ തീപിടിച്ച് മലയാളി യുവാവ് മരിച്ചു; ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതിനിടെ ദാരുണാന്ത്യം

റിയാദ്: സോഫ നിർമാണശാലയുടെ ഗോഡൗണിന് തീപിടിച്ച് മലയാളി യുവാവ് മരിച്ചു. റിയാദ് നഗരത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗമായ ഷിഫയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ സംഭവത്തിൽ മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി തോട്ടുംകടവത്ത് അബ്ദുൽ ജിഷാർ (39) ആണ് മരിച്ചത്. രാവിലെ ഏഴോടെ തൊട്ടടുത്ത ഗോഡൗണിൽ തീപിടിത്തമുണ്ടാവുകയും അത് അബ്‌ദുൾ ജിഷാർ പണിയെടുത്തിരുന്ന സോഫാസെറ്റ് നിർമാണ ഗോഡൗണിലേക്ക് പടർന്നുപിടിക്കുകയുമായിരുന്നു. 

തീ പടര്‍ന്ന സമയത്ത് അവിടെ കൂടുതൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. രക്ഷപ്പെടാൻ സഹപ്രവർത്തകർ വിളിച്ചുപറഞ്ഞെങ്കിലും അകലെ മാറിനിന്ന് ഭാര്യയുമായി ഫോണിൽ സംസാരിക്കുകയായിരുന്ന ജിഷാറിന് കേൾക്കാൻ കഴിഞ്ഞില്ല. അപ്പോഴേക്കും അഗ്നി, ഗോഡൗൺ മുഴുവൻ വിഴുങ്ങിക്കഴിഞ്ഞിരുന്നു. സംഭവമുണ്ടായ ഉടൻ സിവിൽ ഡിഫൻസിന്റെ നേതൃത്വത്തിൽ അഗ്നിശമന സേനയും പൊലീസുമെത്തി തീകെടുത്തി. 

ഉച്ചയോടെയാണ് ജിഷാറിന്റെ മൃതദേഹം പുറത്തെടുത്തത്. മൃതദേഹം പിന്നീട് ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ദീർഘകാലമായി ഇവിടെ ജോലി ചെയ്യുന്ന അബ്ദുൽ ജിഷാർ ഒരാഴ്ച മുമ്പാണ് നാട്ടിൽനിന്ന് അവധി കഴിഞ്ഞെത്തിയത്. സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം ഒ.ഐ.സി.സി അംഗമാണ്. 

പിതാവ് - അബ്ദുറഹ്മാൻ, മാതാവ് - മറിയുമ്മ, ഭാര്യ - സക്കിറ. മക്കൾ - അഫീഫ, റൂബ, ആമീർ, അനു. മരണാനന്തര നടപടികൾക്കായി  കെ.എം.സി.സി പ്രവർത്തകരായ ഉമർ അമാനത്ത്, ഷൗകത്ത്, ജംഷി എന്നിവർക്ക് പുറമെ മലപ്പുറം ജില്ലാ ഒ.ഐ.സി.സി പ്രസിഡൻറ് സിദ്ദിഖ് കല്ലുമ്പറമ്പൻ രംഗത്തുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ