ബഹ്റൈനില്‍ ഓഗസ്റ്റ് 8, 9 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു

Published : Aug 02, 2022, 08:30 PM IST
ബഹ്റൈനില്‍ ഓഗസ്റ്റ് 8, 9 തീയ്യതികളില്‍ അവധി പ്രഖ്യാപിച്ചു

Synopsis

രാജ്യത്തെ  മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് അവധി ബാധകമായിരിക്കും.

മനാമ: ബഹ്റൈനില്‍ ആശൂറ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ഓഗസ്റ്റ് എട്ട്, ഒന്‍പത് (തിങ്കള്‍, ചൊവ്വ) തീയ്യതികളിലായിരിക്കും അവധി. രാജ്യത്തെ  മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്‍ക്ക് അവധി ബാധകമായിരിക്കും. ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനാണ് അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ പുറത്തിറക്കിയത്. 

Read also: കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി

ഒമാനില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത
മസ്‌കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഓഗസ്റ്റ് 2 ചൊവ്വാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്. ഇന്നും നാളെയും അല്‍ ഹാജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാനിലെ ഹൈമയില്‍ വാഹനാപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്

ഒമാനില്‍ നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് പിഴ ചുമത്തി 
മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ  വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്.  നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും  റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന എല്ലാ ഉത്പന്നള്‍ക്കുമെതിരെ നിയമപ്രകാരമായ നിരീക്ഷണവും അവ കണ്ടെത്തിയാല്‍ നിയമ നടപടികളും സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിപണിയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അവ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

'ഹലോ, ശൈഖ് ഹംദാനാണ്'; 'വൈറല്‍' ഡെലിവറി ബോയിക്ക് ദുബൈ കിരീടാവകാശിയുടെ കോള്‍, നേരില്‍ കാണാമെന്ന് ഉറപ്പും

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കയ്യാങ്കളിയായി, ആത്മഹത്യയ്ക്ക് ശ്രമിച്ച് പ്രവാസി, നാടുകടത്താൻ ഉത്തരവ്
ക്രൈം ത്രില്ലര്‍ പോലെ, ചികിത്സ ആവശ്യപ്പെട്ടെത്തി മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ചു കടന്നു; ദുരൂഹത, കുവൈത്തിൽ അന്വേഷണം