പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.  

മസ്‌കറ്റ്: ഒമാനിലെ ഹൈമയില്‍ വാഹനാപകടം. ഹൈമ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ എട്ട് അപകട കേസുകള്‍ ലഭിച്ചതായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ഹെല്‍ത്ത് സര്‍വീസസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രണ്ടു പേര്‍ മരണപ്പെട്ടതായും ആറ് പേര്‍ക്ക് പരിക്കേറ്റതായും പ്രസ്താവനയില്‍ പറയുന്നു. പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.

കുവൈത്തില്‍ വാഹനത്തിന് തീപിടിച്ച് അപകടം; രണ്ടുപേര്‍ മരിച്ചു

Scroll to load tweet…

ഒമാനില്‍ നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് പിഴ ചുമത്തി 

മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്. നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന എല്ലാ ഉത്പന്നള്‍ക്കുമെതിരെ നിയമപ്രകാരമായ നിരീക്ഷണവും അവ കണ്ടെത്തിയാല്‍ നിയമ നടപടികളും സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിപണിയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അവ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ഒമാനില്‍ സ്വദേശിയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍

ഒമാനില്‍ ജോലി സ്ഥലത്ത് മണ്ണിടിഞ്ഞു വീണ് മൂന്ന് പ്രവാസികള്‍ മരിച്ചു; ഒരാള്‍ക്ക് പരിക്കേറ്റു

മസ്‍കത്ത്: ഒമാനില്‍ മണ്ണിടിഞ്ഞു വീണ് രണ്ട് പ്രവാസികള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ ബിദ്‍ബിദിലായിരുന്നു സംഭവം. ഒരു കമ്പനിയുടെ വര്‍ക്കിങ് സൈറ്റിലാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

അപകടം സംബന്ധിച്ച വിവരം ലഭിച്ചയുടന്‍ തന്നെ അല്‍ ദാഖിലിയ ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് വകുപ്പില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി സിവില്‍ ഡിഫന്‍സ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ജോലി ചെയ്‍തുകൊണ്ടിരിക്കുകയായിരുന്ന തൊഴിലാളികളുടെ മുകളിലേക്ക് മണ്ണിടിഞ്ഞു വീഴുകയായിരുന്നു. അപകട സ്ഥലത്തുനിന്ന് മൂന്ന് പേരെ പുറത്തെടുത്തതായി സിവില്‍ ഡിഫന്‍സിന്റെ പ്രസ്‍താവന വ്യക്തമാക്കുന്നു.