Asianet News MalayalamAsianet News Malayalam

കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി എംബസി

കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.

UAE embassy in India issues travel advisory to citizen visiting Kerala
Author
Delhi, First Published Aug 2, 2022, 5:30 PM IST

ദില്ലി: കേരളത്തിലെ വിവിധ ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ദില്ലിയിലെ യുഎഇ എംബസി. കേരളത്തിലുള്ള യുഎഇ പൗരന്മാര്‍ക്കാണ് എംബസിയുടെ നിര്‍ദേശം. കനത്ത മഴയും കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിനുള്ള സാധ്യതയുമുള്ളതിനാല്‍ യുഎഇ പൗരന്മാര്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് അറിയിച്ചിരിക്കുന്നത്.
 

ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് ദിവസം വരെ കേരളത്തില്‍ മഴ തുടരാന്‍ സാധ്യതയുണ്ടെന്നും ട്വിറ്ററിലൂടെ നല്‍കിയ അറിയിപ്പില്‍ എംബസി പറയുന്നു. ഇന്ത്യന്‍ അധികൃതര്‍ നല്‍കുന്ന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും എന്തെങ്കിലും അത്യാവശ്യ സാഹചര്യങ്ങളുണ്ടായാല്‍ 0097180024 എന്ന നമ്പറിലോ അല്ലെങ്കില്‍ 0097180044444 എന്ന നമ്പറിലോ യുഎഇ എംബസിയെ വിവരമറിയിക്കണമെന്നും തവാജുദി പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
 

Read also:  തീവ്ര മഴ തുടരുന്നു: നാളെ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി; ആറ് നദികളില്‍ പ്രളയമുന്നറിയിപ്പ്

ഒമാനില്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യത

മസ്‌കറ്റ്: ഒമാനിലെ ചില പ്രദേശങ്ങളില്‍ അടുത്ത രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയെന്ന് അറിയിപ്പ്. ഓഗസ്റ്റ് 2 ചൊവ്വാഴ്ച മുതല്‍ രണ്ടു ദിവസത്തേക്ക് മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചത്. ഇന്നും നാളെയും അല്‍ ഹാജര്‍ മലനിരകളിലും സമീപ പ്രദേശങ്ങളിലും മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാറ്റും ഇടിമിന്നലും ഉണ്ടായേക്കുമെന്നും അറിയിപ്പില്‍ പറയുന്നു. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

ഒമാനിലെ ഹൈമയില്‍ വാഹനാപകടം; രണ്ടു മരണം, ആറു പേര്‍ക്ക് പരിക്ക്

ഒമാനില്‍ നിയമവിരുദ്ധമായി പുകയില ഉത്പന്നങ്ങള്‍ വിറ്റ പ്രവാസിക്ക് പിഴ ചുമത്തി 

മസ്‍കത്ത്: ഒമാനില്‍ പുകയില ഉത്പന്നങ്ങളുടെ വ്യാപാരത്തിനും വില്‍പനയ്‍ക്കും പിടിയിലായ പ്രവാസിക്ക് ആയിരം റിയാല്‍ പിഴ. തെക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ  വിലായത്തിൽ നിന്നാണ് ഇയാള്‍ പിടിയിലായത്. പാന്‍മസാല വിഭാഗത്തില്‍ പെടുന്ന പുകയില ഉത്പന്നമാണ് ഇയാള്‍ അധികൃതമായി വിറ്റഴിച്ചത്.

സൗത്ത് അല്‍ ശര്‍ഖിയ ഗവർണറേറ്റിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പാണ് പ്രവാസി തൊഴിലാളിയെ അറസ്റ്റ് ചെയ്‍തത്. ഇയാള്‍ കച്ചവടം നടത്തിയിരുന്ന റെഡിമെയ്‍ഡ് വസ്‍ത്ര വ്യാപര സ്ഥാപനത്തിനോടനുബന്ധിച്ചായിരുന്നു നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നത്. തന്റെ കടയുടെ പിന്നില്‍ പ്രവര്‍ത്തിച്ചിരുന്ന മറ്റൊരു ചെറിയ കടയിലൂടെ പുകയില ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതായി അധികൃതര്‍ക്ക് രഹസ്യ വിവരം ലഭിക്കുകയായിരുന്നു. 

വിവിധ പേരുകളില്‍ അറിയപ്പെടുന്നതും പല ബ്രാന്‍ഡുകളുടെ പേരിലും വില്‍കപ്പെടുന്നതുമായ പാന്‍മസാല രൂപത്തിലുള്ള പുകയില ഉത്പന്നങ്ങള്‍ക്ക് ഒമാനില്‍ വിലക്കുണ്ട്.  നിയമവിരുദ്ധമായി ഇവ വില്‍ക്കപ്പെടുന്നുണ്ടെന്ന് വിവരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കടയിലും സംഭരണ കേന്ദ്രത്തിലും  റെയ്‍ഡ് നടത്തുകയായിരുന്നു. പിടിച്ചെടുത്ത പുകയില ഉത്പന്നങ്ങള്‍ നശിപ്പിക്കുന്നതിന് വേണ്ടി പ്രത്യേക വിഭാഗങ്ങള്‍ക്ക് കൈമാറി. നിയമം ലംഘിച്ച് പ്രവര്‍ത്തിച്ച കടയുടമയ്‍ക്ക് 1000 റിയാല്‍ പിഴ ചുമത്തുകയും ചെയ്‍തു.

ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും അപകടത്തിലാക്കുന്ന എല്ലാ ഉത്പന്നള്‍ക്കുമെതിരെ നിയമപ്രകാരമായ നിരീക്ഷണവും അവ കണ്ടെത്തിയാല്‍ നിയമ നടപടികളും സ്വീകരിക്കുമെന്ന് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി അധികൃതര്‍ അറിയിച്ചു. വിപണിയില്‍ എന്തെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ വിവിധ മാര്‍ഗങ്ങളിലൂടെ അവ ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കണമെന്നും പൊതുജനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.

'ഹലോ, ശൈഖ് ഹംദാനാണ്'; 'വൈറല്‍' ഡെലിവറി ബോയിക്ക് ദുബൈ കിരീടാവകാശിയുടെ കോള്‍, നേരില്‍ കാണാമെന്ന് ഉറപ്പും

Follow Us:
Download App:
  • android
  • ios