ഫിഫ അറബ് കപ്പ്, അണ്ടർ 17 ലോകകപ്പ് ടൂർണമെന്‍റുകളുടെ സ്പോൺസർമാരെ പ്രഖ്യാപിച്ച് സംഘാടകർ

Published : Sep 28, 2025, 06:23 PM IST
qatar unveils sponsors for arab cup and U 17 world cup 2025

Synopsis

ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ് എന്നിവയ്ക്കുള്ള സ്പോൺസർമാരെ പ്രഖ്യാപിച്ചു. സ്റ്റേഡിയം 974 ൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിലാണ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി ടൂർണമെന്റുകളുടെ സ്പോൺസർമാരെ പ്രഖ്യാപിച്ചത്.

ദോഹ: ഈ വർഷം അവസാനം ഖത്തറിൽ നടക്കാനിരിക്കുന്ന ഫിഫ അറബ് കപ്പ്, ഫിഫ അണ്ടർ 17 ലോകകപ്പ് എന്നിവയ്ക്കുള്ള സ്പോൺസർമാരെ പ്രഖ്യാപിച്ചു. സ്റ്റേഡിയം 974 ൽ നടന്ന ഒപ്പുവെക്കൽ ചടങ്ങിലാണ് ലോക്കൽ ഓർഗനൈസിംഗ് കമ്മിറ്റി (എൽ.ഒ.സി) ടൂർണമെന്റുകളുടെ സ്പോൺസർമാരെ പ്രഖ്യാപിച്ചത്.

ഖത്തർ വേദിയാകുന്ന ഇരു ടൂർണമെന്റുകളെയും സ്പോൺസർ ചെയ്യാൻ നിരവധി പ്രമുഖ കമ്പനികളുടേയും ബ്രാൻഡുകളുടേയും ഒരു നിര തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ടൂറിസം പ്രൊമോഷൻ ഏജൻസിയായ വിസിറ്റ് ഖത്തർ, ദേശീയ വിമാനക്കമ്പനിയായ ഖത്തർ എയർവേയ്‌സ്, അൽവാഹ ഫോർ കാർസ്, മീഡിയ സിറ്റി ഖത്തർ, പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ ദാതാവായ വോഡഫോൺ ഖത്തർ, പ്രമുഖ ഖത്തരി ലോജിസ്റ്റിക്സ് ദാതാവായ ജിഡബ്ല്യുസി, ലോകത്തിലെ മുൻനിര ഓർത്തോപീഡിക് സ്‌പോർട്‌സ് മെഡിസിൻ ആശുപത്രിയായ ആസ്‌പെറ്റർ തുടങ്ങി രാജ്യത്തെ ഏറ്റവും വലിയ നിരവധി ബ്രാൻഡുകളും ഓർഗനൈസേഷനുകളും ടൂർണമെന്റുകളുടെ സ്പോൺസർമാരാകും. കൂടാതെ, ആഗോള ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് കമ്പനിയായ ബിയോണ്ട് ഹോസ്പിറ്റാലിറ്റിയെ ഫിഫ അറബ് കപ്പ് ഖത്തർ 2025 ന്റെ ഹോസ്പിറ്റാലിറ്റി പ്രോഗ്രാം അവതാരകരായി പ്രഖ്യാപിച്ചു.

ഖത്തറിന്റെ കായിക, യുവജന മന്ത്രിയും സംഘാടക സമിതി ചെയർമാനുമായ ശെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനിയുടെ സാന്നിധ്യത്തിലായിരുന്നു പ്രഖ്യാപനം. ഹോസ്പിറ്റാലിറ്റി പാക്കേജുകൾ, ആരാധകർക്ക് സ്‌കൈബോക്‌സുകളും മറ്റ് പ്രീമിയം സവിശേഷതകളും ഉൾപ്പെടെ അസാധാരണമായ ടൂർണമെന്റ് അനുഭവവമാണ് സംഘാടകർ വാഗ്ദാനം ചെയ്യുന്നത്. 2025 നവംബർ മൂന്ന് മുതൽ 27 വരെ നടക്കുന്ന ഫിഫ അണ്ടർ 17 ലോകകപ്പ് ഖത്തറിൽ തുടർച്ചയായി നടക്കുന്ന ടൂർണമെന്റിന്റെ അഞ്ച് പതിപ്പുകളിൽ ആദ്യത്തേതായിരിക്കും. ഫിഫ ടൂർണമെന്റിന്റെ ചരിത്രത്തിൽ ആദ്യമായി 48 ടീമുകൾ മത്സരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഫിഫ അറബ് കപ്പ് ഖത്തർ 2025 ഡിസംബർ 1 മുതൽ 18 വരെയാണ് നടക്കുക. 16 ടീമുകൾ മാറ്റുരക്കും.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം