താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം; പ്രവാസി വനിത അറസ്റ്റില്‍

By Web TeamFirst Published Apr 25, 2022, 9:16 PM IST
Highlights

കുവൈത്തിലെ ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 200 കുപ്പി മദ്യം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്തു. വലിയ പ്ലാസ്‍റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ സ്ഥലം കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ പ്രവാസി വനിത അറസ്റ്റിലായി. അഹ്‍മദി ഗവര്‍ണറേറ്റില്‍ പബ്ലിക് സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. ഇവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്മെന്റ്, വിപുലമായ സംവിധാനങ്ങളോടെയുള്ള മദ്യനിര്‍മാണ കേന്ദ്രമായി മാറ്റുകയായിരുന്നുവെന്ന് അധികൃതര്‍ കണ്ടെത്തി.

കുവൈത്തിലെ ഡ്രഗ്സ് ആന്റ് ആല്‍ക്കഹോള്‍ ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ 200 കുപ്പി മദ്യം അപ്പാര്‍ട്ട്മെന്റില്‍ നിന്ന് കണ്ടെടുത്തു. വലിയ പ്ലാസ്‍റ്റിക് ബക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ള മദ്യവും പിടിച്ചെടുത്തിട്ടുണ്ട്. മദ്യ നിര്‍മാണത്തിനുള്ള അസംസ്‍കൃത വസ്‍തുക്കളും ഉപകരണങ്ങളും ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് കണ്ടെടുത്തു. പിടിയിലായ സ്‍ത്രീയെ തുടര്‍നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി.  ഇവരുടെ അപ്പാര്‍ട്ട്മെന്റില്‍ നിന്ന് പിടിച്ചെടുത്ത സാധനങ്ങളും സുരക്ഷാ വകുപ്പുകള്‍ക്ക് കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു.

click me!