
കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ-ഖസർ മേഖലയിൽ ഇന്ത്യക്കാരനെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ ആഭ്യന്തര മന്ത്രാലയം അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ഏഷ്യൻ സ്വദേശിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജഹ്റ ആശുപത്രിയിലെ സുരക്ഷാ ചെക്ക്പോയിന്‍റിൽ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം മുൻപ് ഇതുമായി ബന്ധപ്പെട്ട് സന്ദേശം ലഭിച്ചിരുന്നു.
തുടർ നടപടിയെന്ന നിലയിൽ സുരക്ഷാ വിഭാഗം ആശുപത്രിയിലെ ഐസിയുവിലേക്ക് എത്തി പരിക്കേറ്റയാളെ പരിശോധിച്ചു. അദ്ദേഹം ഇന്ത്യൻ പൗരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.തന്നെ ക്രൂരമായി മർദ്ദിച്ചതായും തനിക്ക് അറിയാവുന്ന വ്യക്തികൾ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ചതായും അദ്ദേഹം അന്വേഷകർക്ക് നൽകിയ പ്രാഥമിക മൊഴിയിൽ വ്യക്തമാക്കി. നിയമപരമായ നടപടിക്രമങ്ങൾ നിലവിൽ നടക്കുന്നുണ്ട്. ആക്രമണത്തിന്‍റെ വിശദാംശങ്ങൾ കണ്ടെത്തുന്നതിനും ഉത്തരവാദികളെ പിടികൂടുന്നതിനുമുള്ള അന്വേഷണം തുടരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam