
റിയാദ്: റിയാദ് മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് റിയാദ് സിറ്റി റോയൽ കമീഷൻ അറിയിച്ചു. ബ്ലൂ, റെഡ്, യെല്ലോ, പർപ്പിൾ റൂട്ടുകളിലുള്ള സ്റ്റേഷനുകളോട് ചേർന്നാണ് 5,554 പബ്ലിക് പാർക്കിങ് സ്ഥലങ്ങൾ ഒരുക്കിയിരിക്കുന്നതെന്ന് കമീഷൻ വിശദീകരിച്ചു.
ബ്ലൂ ലൈനിലെ ആദ്യ സ്റ്റേഷനായ ‘സാബി’ൽ 592 പാർക്കിങ്ങുകളും കിങ് അബ്ദുല്ല ഫിനാൻഷ്യൽ ഡിസ്ട്രിക്ടിലെ പബ്ലിക് ട്രാൻസ്പോർട്ട് സ്റ്റേഷനിൽ 863 പാർക്കിങ്ങുകളും അവസാന സ്റ്റേഷനായ ദാറുൽ ബൈദയിൽ 600 പാർക്കിങ്ങുകളുമാണുള്ളത്. കിങ് ഫഹദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഷനിലെ 883 പാർക്കിങ്ങ് സ്ഥലങ്ങളാണ് റെഡ് ട്രാക്കിൽ ഉൾപ്പെടുന്നതെന്നും കമീഷൻ പറഞ്ഞു.
Read Also - രവി പിള്ളയ്ക്ക് ബഹ്റൈനിൽ ഉന്നത ബഹുമതി; അവാർഡ് നേടുന്ന ഏക വിദേശ വ്യവസായിയെന്ന നേട്ടം സ്വന്തം
യെല്ലോ റൂട്ടിൽ അൽറാബി സ്റ്റേഷനിൽ 567 പാർക്കിങ്ങുകളും പ്രിൻസസ് നൂറ യൂനിവേഴ്സിറ്റി സ്റ്റേഷൻ രണ്ടിൽ 594 പാർക്കിങ്ങുകളും ഉണ്ട്. പർപ്പിൾ റൂട്ടിൽ അൽ ഹംറ സ്റ്റേഷനിൽ 592 പാർക്കിങ്ങ് സ്ഥലങ്ങളും അൽ നസീം സ്റ്റേഷനിൽ 863 പാർക്കിങ്ങ് സ്ഥലങ്ങളും ഒരുക്കിയിട്ടുണ്ടെന്നും കമീഷൻ അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam