
ദോഹ: ഖത്തറില്‍(Qatar) കൊവിഡ് നിയന്ത്രണങ്ങള്‍(Covid restricions) ലംഘിക്കുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടികള്‍ ശക്തമാക്കുന്നത് തുടരുന്നു. നിയമം ലംഘിച്ച 303 പേര്‍ കൂടി വെള്ളിയാഴ്ച പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവരില്‍ 295 പേരെയും മാസ്‌ക് (mask) ധരിക്കാത്തതിനാണ് (Not wearing masks) അധികൃതര്‍ പിടികൂടിയത്.
മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇല്ലാതിരുന്നതിന് എട്ട് പേരെയാണ് അധികൃതര്‍ പിടികൂടിയത്. പിടിയിലായ എല്ലാവരെയും തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറി. കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ ഖത്തറില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളെയാണ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ പിടികൂടി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളത്.
ക്യാബിനറ്റ് തീരുമാനത്തിന് അനുസൃതമായാണ് നടപടി സ്വീകരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. എല്ലാ പൊതുസ്ഥലങ്ങളിലും മാസ്‌ക് ധരിക്കണമെന്നത് രാജ്യത്ത് നിര്‍ബന്ധമാണ്. മാസ്‌ക് ധരിക്കാത്തതുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ക്ക് സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17-ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടിയെടുക്കുക. ഇതുവരെ ആയിരക്കണക്കിന് പേരെയാണ് ഇത്തരത്തില്‍ അധികൃതര്‍ പിടികൂടി തുടര്‍ നടപടികള്‍ക്കായി പ്രോസിക്യൂഷന് കൈമാറിയിട്ടുള്ളതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.
യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്
ദോഹ: ഖത്തറിലെ ഹമദ് അന്താരാഷ്‍ട്ര വിമാനത്താവളം (Hamad International Airport) വഴി മയക്കുമരുന്ന് കടത്താനുള്ള ശ്രമം (Drug smuggling attempt) കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. വിമാനത്താവളത്തിലെത്തിയ ഒരു യാത്രക്കാരന്റെ ബാഗേജില്‍ 4.70 കിലോഗ്രാം മയക്കുമരുന്നാണുണ്ടായിരുന്നത്. പിടിച്ചെടുത്ത സാധനങ്ങളും വീഡിയോ ദൃശ്യങ്ങളും ചിത്രങ്ങളും ഖത്തര്‍ കസ്റ്റംസ് (Qatar Customs) അധികൃതര്‍ പുറത്തുവിട്ടു.
മയക്കുമരുന്നുമായി എത്തിയ യാത്രക്കാനെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തേക്ക് നിരോധിത വസ്‍തുക്കള്‍ കൊണ്ട് വരരുതെന്ന് നിരന്തരം മുന്നറിയിപ്പ് നല്‍കാറുണ്ട്. ഇത്തരം സാധനങ്ങളുമായി എത്തുന്നവരെ കണ്ടെത്താന്‍ അത്യാധുനിക ഉപകരണങ്ങള്‍ ലക്ഷ്യമാക്കുകയും ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്‍തിട്ടുണ്ട്. കള്ളക്കടത്തുകാരെ അവരുടെ ശരീര ഭാഷയില്‍ നിന്നുതന്നെ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള പരിശീലനമാണ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കുന്നത്. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികള്‍ വരെ മനസിലാക്കാനും തങ്ങള്‍ക്ക് സാധിക്കുമെന്നും കസ്റ്റംസ് അധികൃതര്‍ പറഞ്ഞു.
മനാമ: ബഹ്റൈനില്‍ (Manama) കൈക്കൂലി കൊടുത്ത് കള്ളക്കടത്ത് നടത്തിയ സംഭവത്തില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ (sentenced to five years in jail). 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണാണ് നടപടിക്രമങ്ങള്‍ പാലിക്കാതെ കൊണ്ടുവന്നത്. ഇരുവര്‍ക്കും 1000 ദിനാര്‍ (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) വീതം പിഴയും (Fined) വിധിച്ചിട്ടുണ്ട്.
പ്രതികള്‍ക്കെതിരെ വ്യാജ രേഖ ചമയ്‍ക്കല്‍, ഔദ്യോഗിക രേഖകള്‍ നിയമവിരുദ്ധമായി ഉപയോഗിക്കല്‍, കസ്റ്റംസ് പരിശോധന അട്ടിമറിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടതായി ഹൈ ക്രിമിനല്‍ കോടതി കണ്ടെത്തി. പ്രതികളിലൊരാളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ 1000 ദിനാര്‍ കൈക്കൂലി വാങ്ങിയാണ് കസ്റ്റംസ് പിടിച്ചുവെച്ച സാധനങ്ങള്‍ വിട്ടു നല്‍കിയത്.
രാജ്യത്തെ അഴിമതി വിരുദ്ധ അന്വേഷണ ഏജന്‍സിയായ ആന്റി കറപ്‍ഷന്‍ ആന്റ് ഇക്കണോമിക് ആന്റ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറല്‍ ഡയറക്ടറേറ്റ് നല്‍കിയ റിപ്പോര്‍ട്ട് പ്രകാരമാണ് പബ്ലിക് പ്രോസിക്യൂഷന്‍ അന്വേഷണം തുടങ്ങിയത്. രാജ്യത്തെ കസ്റ്റംസ് നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെ കൊണ്ടുവന്ന 1500 ആംപ്യൂള്‍ ഗ്രോത്ത് ഹോര്‍മോണ്‍ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. തുടര്‍ന്ന് വിചാരണയ്‍ക്കായി കേസി ഹൈ ക്രിമിനല്‍ കോടതിയിലേക്ക് കൈമാറുകയായിരുന്നു. സര്‍ക്കാര്‍ ജീവനക്കാരന്‍ കൈക്കൂലിയായി വാങ്ങിയ 1000 ദിനാര്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പിടിച്ചെടുക്കുകയും ചെയ്‍തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ