Saudi Covid Report : സൗദിയില്‍ 537 പേര്‍ക്ക് കൂടി കൊവിഡ്

Published : Feb 26, 2022, 09:45 PM ISTUpdated : Feb 26, 2022, 09:47 PM IST
Saudi Covid Report :  സൗദിയില്‍ 537 പേര്‍ക്ക് കൂടി കൊവിഡ്

Synopsis

ഇതോടെ രാജ്യത്തെ ആകെ മരണം 8,994 ആയി. നിലവില്‍ 13,275 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 612 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു.

റിയാദ്: സൗദി അറേബ്യയില്‍ (Saudi Arabia) പുതുതായി 537 പേര്‍ക്ക് കൂടി കൊവിഡ് (covid 19) ബാധിച്ചു. നിലവിലെ രോഗികളില്‍ 1,085 പേര്‍ രോഗമുക്തി നേടി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 7,43,742 ഉം രോഗമുക്തരുടെ എണ്ണം 7,20,473 ഉം ആയി. ഒരു മരണവും പുതുതായി റിപ്പോര്‍ട്ട് ചെയ്തു. 

ഇതോടെ രാജ്യത്തെ ആകെ മരണം 8,994 ആയി. നിലവില്‍ 13,275 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരില്‍ 612 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. സൗദിയില്‍ നിലവിലെ കൊവിഡ് മുക്തി നിരക്ക് 96.87 ശതമാനവും മരണനിരക്ക് 1.21 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 150, ജിദ്ദ 54, ദമ്മാം 31, മദീന 24, അബഹ 23, ഹുഫൂഫ് 20, മക്ക 17, തായിഫ് 16, ജിസാന്‍ 13. സൗദി അറേബ്യയില്‍ ഇതുവരെ 6,07,08,716 ഡോസ് കൊവിഡ് വാക്‌സിന്‍ വിതരണം ചെയ്തു. ഇതില്‍ 2,59,24,231 ആദ്യ ഡോസും 2,41,50,413 രണ്ടാം ഡോസും 1,06,34,072 ബൂസ്റ്റര്‍ ഡോസുമാണ്.
 

റിയാദ്: സൗദി അറേബ്യ (Saudi Arabia) യിലുണ്ടായ വാഹനാപകടത്തില്‍ (road accident) നാല് യുഎഇ പൗരന്മാര്‍ മരിച്ചു. സൗദി-കുവൈത്ത് അതിര്‍ത്തിയിലെ അല്‍ ഖാഫ്ജി ടൗണില്‍ വെച്ചാണ് അപകടമുണ്ടായത്. ഇബ്രാഹിം എസ്സാം അല്‍ അവാദി, ഒമര്‍ അബ്ദുല്ല അല്‍ ബലൂഷി, യൂസുഫ് അലി അല്‍ ബലൂഷി, മുഹമ്മദ് അഹ്മദ് ഖംബര്‍ എന്നിവരാണ് മരിച്ചത്. യുഎഇയില്‍ നിന്ന് സൗദിയിലേക്ക് പോകുകയായിരുന്നു മരണപ്പെട്ട നാല് യുവാക്കള്‍. അപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 

റിയാദ്: സൗദി അറേബ്യയിലെ (Saudi Arabia) അബഹ നാടുകടത്തൽ കേന്ദ്രത്തിൽ (Abha Deportation Centre) കഴിഞ്ഞിരുന്ന പതിനേഴ് ഇന്ത്യക്കാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്ന് മലയാളികളും ഇവരില്‍ ഉള്‍പ്പെടുന്നു. മുപ്പത്തിയഞ്ച് ഇന്ത്യക്കാരാണ് അബഹ നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്നത്. ജിദ്ദയിൽ നിന്നും കൊച്ചിയിലേക്കുള്ള സൗദി എയർലൈൻസ് (Saudi Airlines) വിമാനത്തിലാണ് ഇവരില്‍ പതിനേഴ് പേര്‍ യാത്രതിരിച്ചത്.

അസീർ ഇന്ത്യൻ അസോസിയേഷൻ ജനറൽ സെക്രട്ടറിയും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം അംഗവുമായ ബിജു കെ നായരുടെ ശ്രമഫലമായാണ് നാടുകടത്തൽ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന ഇന്ത്യക്കാർക്ക് നാടണയാൻ സാധിച്ചത്.  അബഹ നാടുകടത്തൽ കേന്ദ്രം ജവാസാത്ത്‌ മേധാവി കേണൽ മുഹമ്മദ്‌ മാന അൽ ബിഷറി, ഉപമേധാവി സാലിം ഖഹ്‍താനി, ജിദ്ദയിലെ ഇന്ത്യന്‍ കോൺസുൽ ജനറൽ മുഹമ്മദ്‌ ഷാഹിദ് ആലം, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അബഹ നാടുകടത്തൽ  കേന്ദ്രം എന്നിവിടങ്ങളിലെ മറ്റ്  ഉദ്യോഗസ്ഥരും നൽകിയ നിസ്സീമമായ സഹകരണമാണ് നിയമപരമായ തടസ്സങ്ങൾ നീക്കി ഇന്ത്യക്കാരെ വേഗത്തിൽ നാട്ടിലയക്കാൻ സഹായകരമായത്.

നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന ബാക്കിയുള്ള പതിനെട്ടു പേരുടെ നിയമ തടസ്സങ്ങൾ ഒരാഴ്‍ചക്കകം പരിഹരിച്ച് അവരെയും എത്രയും പെട്ടെന്ന് നാട്ടിലേക്കയക്കുമെന്ന് ബിജു കെ നായർ അറിയിച്ചു.  അസീർ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളും അബഹയിലെ സാമൂഹ്യ പ്രവർത്തകരുമായ മോഹൻദാസ് ആറന്മുള, പ്രകാശൻ നാദാപുരം, ഗഫൂർ പയ്യാനക്കൽ, ബിനു ജോസഫ് തുടങ്ങിയവരും സഹായങ്ങൾക്കായി ബിജു കെ നായർക്കൊപ്പം ഉണ്ടായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി