Asianet News MalayalamAsianet News Malayalam

Ukraine : യുക്രൈനിലേക്കുള്ള സര്‍വീസുകള്‍ റദ്ദാക്കി ഖത്തര്‍ എയര്‍വേയ്‌സ്

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്‌സൈറ്റ് (http://qatarairways.com) സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

Qatar Airways suspended flights to Ukraine
Author
Doha, First Published Feb 25, 2022, 8:46 PM IST

ദോഹ: റഷ്യന്‍ (Russia) വ്യോമാക്രമണത്തിന്റെയും നിലവിലെ പ്രതിസന്ധികളുടെയും പശ്ചാത്തലത്തില്‍ യുക്രൈനിലേക്കുള്ള (Ukraine) സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ച് ഖത്തര്‍ എയര്‍വേയ്‌സ് (Qatar Airways). യുക്രൈനിലെ വിവിധ നഗരങ്ങളിലേക്കുള്ള സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി ഖത്തര്‍ എയര്‍വേയ്‌സ് ട്വിറ്ററിലൂടെ അറിയിച്ചു. 

നിലവില്‍ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാര്‍ ബദല്‍ മാര്‍ഗങ്ങള്‍ക്കായി വെബ്‌സൈറ്റ് (http://qatarairways.com) സന്ദര്‍ശിക്കണമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു. പുതിയ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും ഖത്തര്‍ എയര്‍വേയ്‌സ് വ്യക്തമാക്കി.

പോരാട്ടം കടുപ്പിക്കാൻ യുക്രൈൻ, ആർക്കും സൈന്യത്തിൽ ചേരാം; നിബന്ധനകൾ എടുത്തുമാറ്റി

റഷ്യന്‍ വ്യോമാക്രമണം തുടങ്ങിയതിന് പിന്നാലെ പുലര്‍ച്ചയോടെ തന്നെ എയര്‍ട്രാഫിക് സേവനങ്ങള്‍ താല്‍ക്കാലികമായി അടച്ചതായി യുക്രൈന്‍ സ്റ്റേറ്റ് എയര്‍ ട്രാഫിക് സര്‍വീസ് എന്റര്‍പ്രൈസ് അറിയിച്ചിരുന്നു. തങ്ങളുടെ പൗരന്മാരോട് യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 

 

മലയാളികളുടെ വിവരശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി; ഇതുവരെ ബന്ധപ്പെട്ടത് 1132 പേർ

തിരുവനന്തപുരം: യുക്രൈനിൽ (Ukraine Crisis)  കുടുങ്ങിയ മലയാളികളുടെ വിവര ശേഖരണത്തിനായി നോർക്ക റൂട്സ് ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിച്ചു. നോർക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ്സൈറ്റിൽ http://ukrainregistration.norkaroots.org/ എന്ന ലിങ്ക് വഴി ആർക്കും വിവരങ്ങൾ അപ്ലോഡ് ചെയ്യാവുന്നതാണ് . 

പാസ്പോർട്ട് വിശദാംശങ്ങൾ, പഠിക്കുന്ന സർവകലാശാല തുടങ്ങി സമഗ്രമായ വിവരശേഖരണമാണ് ലക്ഷ്യമിടുന്നത്. നോർക്ക ശേഖരിക്കുന്ന വിവരങ്ങൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറും. മലയാളികളുടെ സുരക്ഷയ്ക്കായി സാധ്യമായ എല്ലാ നടപടികളും കൈക്കൊണ്ടുവരുന്നുണ്ട്. എംബസിയുമായും വിദേശകാര്യ മന്ത്രാലയവുമായുള്ള ഏകോപനത്തിനായി കണ്ട്രോൾ റൂം പ്രവർത്തനം തുടരുകയാണ്. 27 സർവകലാശാലകളിൽ നിന്നായി 1132 വിദ്യാർഥികൾ ഇതുവരെ നോർക്കയുമായി ബന്ധപ്പെട്ടിട്ടുണ്ട്.  ഇവരുടെ വിവരങ്ങൾ വിദേശകാര്യ മന്ത്രാലയത്തിനും യുക്രൈനിലെ ഇന്ത്യൻ എംബസിക്കും കൈമാറിയതായി നോർക്ക റൂട്സ് സിഇഒ അറിയിച്ചു

ഓൺലൈൻ രജിസ്ട്രേഷനു പുറമെ കീവിലെ ഇന്ത്യൻ എംബസി ഏർപ്പെടുത്തിയിട്ടുള്ള +380997300483, +380997300428 എന്നീ നമ്പരുകളിലോ cons1.kyiv@mea.gov.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാവുന്നതാണ്. വിദേശകാര്യമന്ത്രാലയത്തിന്റെ 1800 118797 എന്ന ടോൾ ഫ്രീ നമ്പരും +911123012113, +911123014104, +911123017905 എന്നീ നമ്പരുകളം situationroom@mea.gov.in എന്ന ഇ-മെയിൽ വിലാസവും പ്രയോജനപ്പെടുത്താം.

മലയാളികളുടെ വിവരങ്ങൾ നോർക്കയിൽ അറിയിക്കാൻ ആഗ്രഹിക്കുന്ന നാട്ടിലെ ബന്ധുക്കൾക്ക് നോർക്ക റൂട്ട്സിന്റെ 1800 425 3939 എന്ന ടോൾ ഫീ നമ്പരിലോ  ceo.norka@kerala.gov.in  എന്ന ഇ-മെയിലിലോ അറിയിക്കാനും സൗകര്യമുണ്ട്.. 0091 880 20 12345 എന്ന നമ്പരിൽ വിദേശത്തു നിന്നും മിസ്സ്ഡ് കോൾ സർവീസും ലഭ്യമാണ്.

അതിനിടെ, യുക്രൈൻ വിദേശകാര്യമന്ത്രി, ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറിനെ (S Jaishankar) ടെലിഫോണിൽ വിളിച്ചു സംസാരിച്ചു. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടു. 

Follow Us:
Download App:
  • android
  • ios