Asianet News MalayalamAsianet News Malayalam

ഇറക്കുമതി ചെയ്‍ത മദ്യവും മയക്കുമരുന്നുകളുമായി രണ്ട് പ്രവാസികള്‍ അറസ്റ്റില്‍

നിരവധി കാലി പ്ലാസ്റ്റിക് ബോട്ടിലുകളിലും ഒരു ഇലക്ട്രോണിക് ത്രാസും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. 

two foreigners arrested in Kuwait with imported liquor and other narcotic substances
Author
First Published Nov 12, 2022, 2:22 PM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇറക്കുമതി ചെയ്‍ത മദ്യവും മയക്കുമരുന്നുകളുമായി രണ്ട് വിദേശികള്‍ അറസ്റ്റിലായി. ആന്റി ഡ്രഗ് ട്രാഫിക്കിങ് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. അര കിലോഗ്രാം കെമിക്കല്‍ പൗഡര്‍, 100 ഗ്രാം മെത്ത്, ഇറക്കുമതി ചെയ്‍ത 240 ബോട്ടില്‍ മദ്യം, ഹാഷിഷ്, 20 ലഹരി ഗുളികകള്‍ തുടങ്ങിയവ കണ്ടെടുത്തു.

നിരവധി കാലി പ്ലാസ്റ്റിക് ബോട്ടിലുകളിലും ഒരു ഇലക്ട്രോണിക് ത്രാസും പണവും ഇവരില്‍ നിന്ന് പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു. അറസ്റ്റിലായ വിദേശികളെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കുവൈത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ വ്യാപക പരിശോധനകള്‍ നടന്നുവരികയാണിപ്പോള്‍. 

രാജ്യത്തെ  ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാല്‍ ഖാലിദ് അല്‍ അഹ്‍മദ് അല്‍ സബാഹിന്റെ നിര്‍ദേശപ്രകാരം ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലെഫ്. ജനറല്‍ അന്‍വര്‍ അല്‍ ബര്‍ജാസ്, ആഭ്യന്തര മന്ത്രാലയത്തിലെ ക്രിമിനല്‍ സെക്യൂരിറ്റി അഫയേഴ്‍സ്  അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ഹമദ് അല്‍ ദവാസ് എന്നിവരുടെ നേതൃത്വത്തിലാണ് നടപടികള്‍.
 


Read also:  ഓട്ടിസം ബാധിതയായ കുട്ടിയുടെ കൈയും കാലും ബന്ധിച്ച് ഭക്ഷണം നല്‍കി; മൂന്ന് വനിതകള്‍ അറസ്റ്റില്‍

Follow Us:
Download App:
  • android
  • ios