തൊഴില്‍ സ്ഥലത്തെ നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ വ്യാപക പരിശോധന; നിരവധി പ്രവാസികള്‍ അറസ്റ്റില്‍

By Web TeamFirst Published Oct 2, 2022, 11:28 AM IST
Highlights

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ  ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്. 

മനാമ: ബഹ്റൈനില്‍ നിയമം ലംഘിച്ച് ജോലി ചെയ്യുന്ന പ്രവാസികളെ കണ്ടെത്താനായി പരിശോധന. കഴിഞ്ഞ ദിവസം രാജ്യത്തെ ചില സ്ക്രാപ്പ്‍ യാര്‍ഡുകളിലും മെറ്റല്‍ ഷോപ്പുകളിലും വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെത്തി പരിശോധിച്ചു. അനധികൃതമായി രാജ്യത്ത് ജോലി ചെയ്യുകയായിരുന്ന നിരവധി പ്രവാസികളെ പരിശോധനകളില്‍ അറസ്റ്റ് ചെയ്‍തു.

ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷനാലിറ്റി പാസ്‍പോര്‍ട്ട്സ് ആന്റ് റെസിഡന്‍സ് അഫയേഴ്‍സ് വകുപ്പിന്റെയും ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പൊലീസ് ഡയറക്ടറേറ്റിന്റെയും വ്യവസായ - വാണിജ്യ മന്ത്രാലയത്തിന്റെയും സഹകരണത്തോടെ  ബഹ്റൈനിലെ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയാണ് പരിശോധന നടത്തിയത്. 46 കടകളില്‍ കഴിഞ്ഞ ദിവസം പരിശോധനയ്ക്കായി ഉദ്യോഗസ്ഥരെത്തിയിരുന്നു. 17 പ്രവാസി തൊഴിലാളികളെ ഇവിടങ്ങളില്‍ നിന്ന് അറസ്റ്റ് ചെയ്‍തു. പിടിയിലാവരെല്ലാം വിവിധ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരെക്കുറിച്ചുള്ള വിശദ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. തൊഴില്‍, താമസ നിയമ ലംഘനങ്ങള്‍ക്ക് ഇവര്‍ക്കെതിരെ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

Read also: 20 തസ്‍തികകളില്‍ ജോലിക്ക് വരുന്ന പ്രവാസികള്‍ക്ക് സ്‍കില്‍ പരീക്ഷ നിര്‍ബന്ധമാക്കുന്നു

ബഹ്റൈനില്‍ താമസ നിയമങ്ങള്‍ ലംഘിക്കുന്ന പ്രവാസികളെ കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. അന്‍പതിലധികം പ്രവാസികളെ അറസ്റ്റ് ചെയ്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടറേറ്റിലെയും ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടായിരുന്നു. 

വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളിലെ പൗരന്മാരായ 54 പേരെ അറസ്റ്റ് ചെയ്‍തതായി  ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സ് ഡയറക്ടര്‍ പറഞ്ഞു. ഇവര്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

Read also: പ്രവാസിയെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകമെന്ന് സംശയം

click me!