സൗദിക്ക് നേരെയുണ്ടായ വ്യോമാക്രമണ ശ്രമം; ബഹ്‌റൈന്‍ അപലപിച്ചു

By Web TeamFirst Published Nov 17, 2021, 9:45 PM IST
Highlights

രാജ്യത്തിന്റെ സുരക്ഷയും അതിര്‍ത്തിയും സംരക്ഷിക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നശിപ്പിച്ച സൗദി വ്യോമ പ്രതിരോധസേനയുടെ ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു.

മനാമ: സൗദി അറേബ്യയ്ക്ക്(Saudi Arabia) നേരെ ഹൂതി(houthi) മിലിഷ്യകള്‍ നടത്തിയ വ്യോമാക്രമണ ശ്രമത്തെ ബഹ്‌റൈന്‍(Bahrain) അപലപിച്ചു. സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമാക്കി ഹൂതികള്‍ അയച്ച രണ്ട് ഡ്രോണുകളാണ് ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് സൗദി വ്യോമ പ്രതിരോധസേന തകര്‍ത്തത്. 

രാജ്യത്തിന്റെ സുരക്ഷയും അതിര്‍ത്തിയും സംരക്ഷിക്കുന്നതിന് സൗദി സ്വീകരിക്കുന്ന എല്ലാ നടപടികളെയും പിന്തുണയ്ക്കുന്നതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് നശിപ്പിച്ച സൗദി വ്യോമ പ്രതിരോധസേനയുടെ ജാഗ്രതയെ വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചു. അന്താരാഷ്ട്ര നിയമങ്ങള്‍ക്കെതിരായ ഇത്തരം ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായി നിലകൊള്ളാന്‍ ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.  

സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണം

അതേസമയം സൗദി അറേബ്യയില്‍ ആക്രമണം നടത്താനായി പദ്ധതിയിട്ടിരുന്ന ഒരു ബോട്ട് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അറബ് സഖ്യസേന തകര്‍ത്തിരുന്നു. യെമനിലെ ഹുദൈദയ്‍ക്ക് സമീപത്താണ് അറബ് സഖ്യസേന ആക്രമണം നടത്തിയത്. അറബ് സഖ്യസേന യെമനില്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 110 ഹൂതികള്‍ കൊല്ലപ്പെട്ടതായി സേന അറിയിച്ചിരുന്നു. യെമനിലെ മഗ്‍രിബ് നഗരത്തിന് സമീപം സിര്‍വ അല്‍ ജൌഫിലാണ് വ്യോമക്രമണം നടത്തിയത്. 

click me!