Covid 19|സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണം

Published : Nov 17, 2021, 09:07 PM ISTUpdated : Nov 17, 2021, 10:37 PM IST
Covid 19|സൗദിയില്‍ കൊവിഡ് ബാധിച്ച് ഇന്നും രണ്ട് മരണം

Synopsis

ആകെ 8,820 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 47 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ച് ഇന്നും രണ്ടുപേര്‍ മരിച്ചു. 39 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 പേര്‍ പുതുതായി രോഗമുക്തി നേടി. രാജ്യത്ത് 24 മണിക്കൂറിനിടെ 33,208 പി.സി.ആര്‍ പരിശോധനകള്‍(RT PCR test) ആരോഗ്യമന്ത്രാലയം(Ministry of Health) അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,339 ആയി. ഇതില്‍ 5,38,412 പേരും സുഖം പ്രാപിച്ചു.

ആകെ 8,820 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 47 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു. രാജ്യത്താകെ ഇതുവരെ 46,894,449 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,458,693 എണ്ണം ആദ്യ ഡോസ് ആണ്. 22,116,721 എണ്ണം സെക്കന്‍ഡ് ഡോസും. 1,712,759 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 319,035 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 17, ജിദ്ദ 8, മക്ക 4, ഖത്വീഫ് 2, ദഹ്‌റാന്‍ 2, സബ്യ 2, മറ്റ് ഏഴ് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ
വീട്ടുജോലിക്കാർക്കുള്ള ശമ്പളം ഇനി ബാങ്ക് വഴി മാത്രം, ജനുവരി ഒന്ന് മുതൽ സൗദിയിൽ നിയമം പ്രാബല്യത്തിൽ