
ബിഗ് ടിക്കറ്റ് ബിഗ് വിൻ മത്സരത്തിൽ നാല് ഭാഗ്യശാലികൾക്ക് സമ്മാനം. സീരീസ് 272 നറുക്കെടുപ്പിലാണ് ബിഗ് വിൻ മത്സരത്തിലൂടെ AED 360,000 സമ്മാനം സ്വന്തമാക്കിയത്.
ഖാൽദൂൺ സൗമു - 90,000 ദിർഹം
കാനഡയിൽ നിന്നുള്ള 47 വയസ്സുകാരനായ സൗമു 25 വർഷമായി ദുബായിൽ ആണ് താമസിക്കുന്നത്. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ പദവിയിലിരിക്കുന്ന അദ്ദേഹം 2010 മുതൽ സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്. പുതിയ രാജ്യങ്ങളിലേക്ക് യാത്ര പോകാൻ സമ്മാനത്തുക ഉപയോഗിക്കാനാണ് അദ്ദേഹത്തിന് താൽപര്യം. സമ്മാനം നേടി എന്നറിഞ്ഞ അതേ ദിവസം തന്നെ അദ്ദേഹം പുതിയൊരു ബിഗ് ടിക്കറ്റുകൂടെ വാങ്ങി.
അക്ഷയ് ടണ്ടൺ - 90,000 ദിർഹം
ഇന്ത്യൻ പൗരനാണ് അക്ഷയ്. എട്ട് വർഷമായി ദുബായിൽ ജീവിക്കുന്ന അദ്ദേഹം സോഷ്യൽ മീഡിയയിലൂടെയാണ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. സ്ഥിരമായി അദ്ദേഹത്തിന്റെ സഹപ്രവർത്തകർ ബിഗ് ടിക്കറ്റ് എടുക്കുന്നത് കണ്ടതോടെ അക്ഷയും ടിക്കറ്റ് എടുക്കാൻ തുടങ്ങുകയായിരുന്നു. വിജയി ആയെന്ന് അറിയിച്ചുള്ള കോൾ ലഭിച്ചപ്പോൾ ഞെട്ടിപ്പോയെന്ന് അക്ഷയ് പറയുന്നു. തനിക്ക് ലഭിച്ച് സമ്മാനത്തുകയുടെ ഒരു ഭാഗം നിക്ഷേപങ്ങൾക്കായി ഉപയോഗിക്കാനും ബാക്കിത്തുകയ്ക്ക് ഒരു കാർ വാങ്ങാനുമാണ് അക്ഷയ് ആഗ്രഹിക്കുന്നത്. ഈ മാസത്തേക്കുള്ള ടിക്കറ്റും അക്ഷയ് വാങ്ങിക്കഴിഞ്ഞു, ഗ്രാൻഡ് പ്രൈസ് നേടാനാകും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ.
മുഹമ്മദ് അബ്ദുൾ അസീസ് ജബാൽ - 90,000 ദിർഹം
ബംഗ്ലാദേശിൽ നിന്നുള്ള ഡ്രൈവറാണ് ജബാൽ. 1995 മുതൽ അദ്ദേഹം അബുദാബിയിൽ ഉണ്ട്. 45 പേരുടെ ഒരു സംഘത്തോടൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങുന്നത്. വിജയി ആയി എന്ന് അറിയിച്ചുള്ള ഫോൺകോൾ ജബാലിനെ ഞെട്ടിച്ചു. അതേ സമയം അതിയായ സന്തോഷവും തോന്നിയെന്ന് 56 വയസ്സുകാരൻ പറയുന്നു. തന്റെ മാത്രം വിജയമല്ല ഇതെന്ന് വിശ്വസിക്കുന്ന ജബാൽ, കുടുംബത്തിനും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു.
റോബിൻ വർഗീസ് - 90,000 ദിർഹം
മലയാളിയായ റോബിൻ 2009 മുതൽ ദുബായിൽ ജീവിക്കുകയാണ്. സുഹൃത്തുക്കളിലൂടെയാണ് അദ്ദേഹം ബിഗ് ടിക്കറ്റിൽ ആകൃഷ്ടനായത്. കൂട്ടുകാർക്കൊപ്പം ഓരോ മാസവും ബിഗ് ടിക്കറ്റ് വാങ്ങുകയാണ് ശീലം. 2016 മുതൽ എല്ലാ നറുക്കെടുപ്പിലും അദ്ദേഹം ടിക്കറ്റെടുത്തിട്ടുണ്ട്. സമ്മാനർഹനായി എന്ന അറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആരെങ്കിലും പറ്റിക്കാനായി വിളിക്കുകയാണെന്നാണ് കരുതിയതെന്ന് റോബിൻ പറയുന്നു. പത്ത് സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെയാണ് ഭാഗ്യം. അവർക്കൊപ്പം സമ്മാനം പങ്കുവെക്കും, ഭാര്യക്ക് ഒരു പുതിയ ഫോണും വാങ്ങും - റോബിൻ പറയുന്നു.
മാർച്ച് മാസം വമ്പൻ സമ്മാനങ്ങൾ നേടാനുള്ള പ്രൊമോഷനുകളുമായാണ് ബിഗ് ടിക്കറ്റ് എത്തുന്നത്. 15 മില്യൺ ഗ്രാൻഡ് പ്രൈസ് ആണ് നേടാൻ അവസരം. കൂടാതെ പത്ത് ബോണസ് പ്രൈസുകളും നേടാം. 50,000 ദിർഹം വീതമാണ് നേടാനാകുക. ബിഗ് വിൻ മത്സരത്തിലൂടെ റേഞ്ച് റോവർ വെലാർ നേടാം.
മാർച്ചിൽ ടിക്കറ്റെടുക്കുന്ന ഒരാൾക്ക് AED 15 മില്യൺ ഗ്രാൻഡ് പ്രൈസ് നേടാം. മാത്രമല്ല ഏപ്രിൽ മൂന്നിന് നടക്കുന്ന ലൈവ് ഡ്രോയിൽ 50,000 ദിർഹം വീതം നേടാം, പത്ത് പേർക്ക്.
അത് മാത്രമല്ല, രണ്ടിലധികം ടിക്കറ്റുകൾ ഒറ്റത്തവണയായി വാങ്ങുന്നവർക്ക് സ്പിൻ ദി വീൽ ഗെയിം കളിക്കാം. മാർച്ച് ഒന്നിനും 25-നും ഇടയ്ക്കാണ് ടിക്കറ്റുകൾ വാങ്ങേണ്ടത്. ഏപ്രിൽ മൂന്നിന് ലൈവ് ഡ്രോയ്ക്ക് ഒപ്പം നടക്കുന്ന വിഗ് വിൻ മത്സരത്തിൽ നാല് വിജയികൾക്ക് വീൽ കറക്കാനും ഉറപ്പായ സമ്മാനങ്ങൾക്കും അവസരമുണ്ട്. 20,000 ദിർഹം മുതൽ 150,000 ദിർഹം വരെയാണ് സമ്മാനം. ഏപ്രിൽ ഒന്നിന് ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ വിജയികളുടെ പേരുകൾ പ്രഖ്യാപിക്കും.
മാർച്ച് മാസം റേഞ്ച് റോവർ വെലാർ കാറും നേടാം. മെയ് മൂന്നാം തീയതിയാണ് വിജയിയെ പ്രഖ്യാപിക്കുക.
ബിഗ് ടിക്കറ്റിലൂടെ ഒരു സ്വപ്നവും അകലെയല്ല! അടുത്ത വിജയി നിങ്ങളാണോ? ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കാം www.bigticket.ae അല്ലെങ്കിൽ Zayed International Airport, Al Ain Airport കൗണ്ടറുകളിൽ എത്താം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ