കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം, ആളപായമില്ല

Published : Mar 17, 2025, 05:45 PM IST
കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം, ആളപായമില്ല

Synopsis

ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്

കുവൈത്ത് സിറ്റി: കുവൈത്തിൽ രണ്ടിടങ്ങളിൽ തീപിടുത്തം. ഷുവൈഖ് വ്യാവസായിക മേഖലയിലും ഫർവാനിയയിലുമാണ് തീപിടുത്തമുണ്ടായത്. ഷുവൈഖിൽ ഒരു വാണിജ്യ സ്ഥാപനത്തിനാണ് തീപിടിച്ചത്. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം. ഷുവൈഖ്, അൽ ഷഹീദ് മേഖലകളിൽ നിന്നുള്ള അ​ഗ്നിശമന സേനാം​ഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം, ഫർവാനിയ പ്രദേശത്ത് ശനിയാഴ്ച വൈകുന്നേരത്തോടെ ഒരു മിനി ബസിന് തീപിടിച്ചു. വിവരം അറിഞ്ഞയുടൻ സ്ഥലത്തെത്തിയ അ​ഗ്നിരക്ഷ സേനാം​ഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിലും പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 

read more: ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചു, ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയയാൾ അറസ്റ്റിൽ

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: കുവൈത്തിലെ മലയാളി ഡ്രൈവർക്ക് 25,000 ദി‍ർഹം സമ്മാനം
എമിറേറ്റ്സ് ഡ്രോയിലൂടെ 15,455 വിജയികൾ നേടിയത് 26,975 ഡോളർ