ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചു, ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയയാൾ അറസ്റ്റിൽ

Published : Mar 17, 2025, 05:37 PM IST
ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചു, ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയയാൾ അറസ്റ്റിൽ

Synopsis

ഇയാള്‍ ഫോണില്‍ രഹസ്യമായി വീഡിയോ റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു.

കുവൈത്ത് സിറ്റി: കോ-ഓപ്പറേറ്റീവ് സ്റ്റോറിൽ ഷോപ്പിംഗ് നടത്തുന്ന സ്ത്രീകളുടെ വീഡിയോ പകര്‍ത്തിയ അറബ് പ്രവാസി കുവൈത്തിൽ അറസ്റ്റിൽ. ഭാര്യയുമായി ഫോണിൽ സംസാരിക്കുന്നതായി നടിച്ചാണ് ഇയാൾ വീഡിയോ പകര്‍ത്തിയത്. 

എന്നാല്‍, രഹസ്യമായി റെക്കോര്‍ഡ് ചെയ്യുന്നത് ഒരു സ്ത്രീയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സ്ത്രീ ഫോൺ  തട്ടിയെടുത്തതോടെ അവിടെ പിടിവലി നടന്നു. സഹകരണ സംഘത്തിൽ ഉണ്ടായിരുന്ന ഒരു കുവൈത്തി പൗരൻ ഇടപെട്ട് പ്രവാസിയുടെ കയ്യിൽ നിന്ന് ഫോൺ വാങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ മറ്റ് നിരവധി വനിതാ ഷോപ്പർമാരെയും ഇയാൾ റെക്കോർഡ് ചെയ്തതായി കണ്ടെത്തി. ഫോണിലെ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Read Also - 1400 വർഷത്തിലേറെ പഴക്കം, പൗരാണിക സംസ്കാരങ്ങളുടെ തെളിവ്, ഫൈലക്ക ദ്വീപിൽ കണ്ടെത്തിയത് പുരാതന കിണർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

യുഎഇ സ്വദേശിവത്കരണം, നിയമം പാലിച്ചില്ലെങ്കിൽ ജനുവരി 1 മുതൽ കടുത്ത നടപടി, മുന്നറിയിപ്പ് നൽകി അധികൃതർ
തൊഴിലാളികളുടെ ശമ്പളം ഉറപ്പാക്കാൻ പുതിയ സംവിധാനം; സെൻട്രൽ ബാങ്കുമായി ബന്ധിപ്പിക്കുമെന്ന് കുവൈത്ത് മാൻപവർ അതോറിറ്റി