
കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപ്പിടുത്തത്തില്‍ വന്‍ നാശനഷ്‍ടം. അല്‍ മുബാറകിയ മാര്‍ക്കറ്റ് പ്ലേസിലെ ഭൂഗര്‍ഭ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന 4000 ചതുരശ്ര മീറ്റര്‍ വിസ്‍തീര്‍ണമുള്ള വ്യാപാര സ്ഥാപനത്തിലാണ് തീപ്പിടുത്തമുണ്ടായത്.
അല്‍ ഹിലാലി, സിറ്റി, അല്‍ ശുഹദ, അല്‍ ശുവൈഖ് ഇന്‍ഡസ്‍ട്രിയല്‍ ഏരിയ എന്നിവിടങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തില്‍ ആളപായമൊന്നും ഉണ്ടായിട്ടില്ലെന്ന് കുവൈത്ത് ഫയര്‍ ഫോഴ്‍സ് പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു.
കുവൈത്ത് സിറ്റി: മതവികാരം വ്രണപ്പെടുത്തിയതിന് കുവൈത്തില്‍ വിദേശ വനിതയ്‍ക്കെതിരെ നടപടി. ഒരു ബ്രിട്ടീഷ് വനിതയ്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നതെന്നും ഇവരെ അറസ്റ്റ് ചെയ്‍തെന്നും കുവൈത്തിലെ ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ 'ടൈംസ് കുവൈത്ത്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഒരു കുവൈത്ത് സ്വദേശിയാണ് കേസിലെ പരാതിക്കാരന്‍. രാജ്യത്തെ ഒരു ആശുപത്രിയില്‍ വെച്ച് താന്‍ കണ്ട ബ്രിട്ടീഷ് വനിത ഖുര്‍ആന്‍ വചനങ്ങള്‍ കാലില്‍ ടാറ്റൂ ചെയ്‍തിരിക്കുന്നതായി കാണിച്ചാണ് അദ്ദേഹം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയതിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. തുടര്‍ന്ന് താമസ സ്ഥലത്തുനിന്ന് ഇവരെ അറസ്റ്റ് ചെയ്‍തതായാണ് റിപ്പോര്‍ട്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam