സൗദിയിൽ മരിച്ച മലയാളി നഴ്‌സ് ലക്ഷ്‌മി മുരളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Published : Apr 16, 2025, 03:48 PM IST
സൗദിയിൽ മരിച്ച മലയാളി നഴ്‌സ് ലക്ഷ്‌മി മുരളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി

Synopsis

ചൊവ്വാഴ്ച രാത്രി ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച നാട്ടിൽ സംസ്കരിക്കും

റിയാദ്: ജുബൈലിൽ നിര്യാതയായ പത്തനംതിട്ട തിരുവല്ല വള്ളംകുളം സ്വദേശിനിയും ജുബൈൽ അൽ മന ആശുപത്രിയിലെ അത്യാഹിത വിഭാഗം സ്റ്റാഫ് നഴ്‌സുമായിരുന്ന ലക്ഷ്‌മി മുരളിയുടെ (34) മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി. ചൊവ്വാഴ്ച രാത്രി ദമ്മാം-തിരുവനന്തപുരം എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോയ മൃതദേഹം വ്യാഴാഴ്ച നാട്ടിൽ സംസ്കരിക്കും. 

ലക്ഷ്മിയെ അവസാനമായി ഒന്ന് കാണാൻ നിരവധി പേർ ജുബൈൽ അൽ മന ആശുപത്രിയിൽ എത്തിയിരുന്നു. സഹപ്രവർത്തകരും സുഹൃത്തുക്കളും സങ്കടം സഹിക്കാനാകാതെ  വിങ്ങുന്നുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയാണ് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ലക്ഷ്മിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ ലഭ്യമാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് സ്വദേശിയും ജുബൈൽ നവോദയ കലാസാംസ്കാരിക വേദി സാമൂഹികക്ഷേമ വിഭാഗം കൺവീനറുമായ ശ്രീകുമാറിെൻറ ഭാര്യയാണ്. ജുബൈൽ ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി ദേവികയാണ് മകൾ.

read more:  യുഎഇയിൽ പള്ളിയിൽ പ്രാർത്ഥനയ്ക്കിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു

നവോദയ ജുബൈൽ കുടുംബവേദി ടൗൺ ഏരിയാകമ്മിറ്റിക്ക് കീഴിലുള്ള ടൊയോട്ട യൂനിറ്റ് എക്സിക്യൂട്ടീവ് അംഗമാണ് ശ്രീലക്ഷ്മി. മരണാനന്തര നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ നവോദയ പ്രവർത്തകരായ പ്രജീഷ് കറുകയിൽ, ഗിരീഷ് നീരാവിൽ, ഷാജിദിൻ നിലമേൽ, സാമൂഹിക പ്രവർത്തകൻ സലീം ആലപ്പുഴ, അൽ മന ആശുപത്രിയിലെ സ്റ്റാഫ് ജിേൻറാ തോമസ്, ശ്രീധരൻ എന്നിവർ രംഗത്തുണ്ടായിരുന്നു. പിതാവ്: മുരളീധരൻ, മാതാവ്: സബിത.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം