
അമ്മാന്‍: ജോര്‍ദാനില്‍ പിതാവിന്റെ തോക്കില്‍ നിന്ന് വെടിയേറ്റ് 12 വയസ്സുള്ള ആണ്‍കുട്ടി മരിച്ചു. ജോര്‍ദാനിലെ അമ്മാനിലാണ് സംഭവം. പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അബദ്ധത്തില്‍ വെടിയേറ്റാണ് കുട്ടി മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം ഉണ്ടായത്. തോക്കു കൊണ്ട് കളിക്കുന്നതിനിടെ കുട്ടിക്ക് വെടിയേല്‍ക്കുകയായിരുന്നെന്ന് പൊതുസുരക്ഷാ വിഭാഗം വക്താവ് കേണല്‍ ആമര്‍ അല്‍ സര്‍താവി പറഞ്ഞു. കുട്ടിയുടെ മൃതദേഹം വിശദ പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്ക് പിടിച്ചെടുത്തിട്ടുണ്ട്.
Read More: പബ്‍ജി കളിക്കാന്‍ അച്ഛന്റെ അക്കൗണ്ടില്‍ നിന്ന് 23 ലക്ഷം മോഷ്ടിച്ചു; 16 വയസുകാരന് ഒരു വര്‍ഷം തടവ്
ജോര്‍ദാനിലെ നിയമം അനുസരിച്ച് വ്യക്തികള്‍ക്ക് സ്വയരക്ഷയ്ക്ക് തോക്ക് വീടുകളില്‍ സൂക്ഷിക്കാന്‍ അനുവാദമുണ്ട്. ഇതിനായി ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലൈസന്‍സ് വാങ്ങണം. കൈവശം വേക്കുന്ന ആളുടെ പേരിലായിരിക്കും തോക്ക് രജിസ്റ്റര്‍ ചെയ്യുക. ലൈസന്‍സില്ലാതെ തോക്ക് കൈവശം വെക്കുന്നത് ഏഴു വര്‍ഷം ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ്.
രണ്ടു വയസ്സുള്ള കുട്ടിയെ പതിമൂന്നുകാരനായ സഹോദരന്‍ എട്ടാം നിലയില്‍ നിന്ന് താഴേക്ക് എറിഞ്ഞു, കുട്ടി മരിച്ചു
കെയ്‌റോ: ഈജിപ്തില്‍ കെട്ടിടത്തിന്റെ എട്ടാം നിലയില്‍ നിന്ന് വീണ് രണ്ടുവയസ്സുകാരന്‍ മരിച്ചു. വിവരം അറിഞ്ഞ ഉടന്‍ തന്നെ ഈജിപ്ഷ്യന്‍ സുരക്ഷാസേന സ്ഥലത്തെത്തിയിരുന്നു. എന്നാല്‍ അപ്പോഴേക്കും കുഞ്ഞ് മരിച്ചു. കുഞ്ഞിന്റെ 13 വയസ്സുള്ള സഹോദരനാണ് കുട്ടിയെ താഴേക്ക് എറിഞ്ഞ് കൊലപ്പെടുത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
സ്ഥലത്തെ നിരീക്ഷണ ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് 13കാരനായ സഹോദരന്‍ കുഞ്ഞിനെ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയുടെ ജനല്‍ വഴി പുറത്തേക്ക് എറിഞ്ഞതായി കണ്ടത്. കുട്ടി രണ്ടു വയസ്സുകാരനെ താഴേക്ക് എറിയുമ്പോള്‍ മാതാപിതാക്കള്‍ അപ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നോ എന്ന കാര്യം വ്യക്തമല്ല. കുഞ്ഞിന്റെ മൃതദേഹം വിശദ പരിശോധനക്കായി ഫോറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ