
റിയാദ്: സൗദി അറേബ്യയിൽ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. മക്ക - മദീന എക്‌സ്പ്രസ്‌വേയിൽ കിലോ 150ന് സമീപമാണ് തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല. മൂന്നുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഒരു പാലത്തിന് സമീപം റോഡ് സൈഡിലെ ഇരുമ്പ് കൈവരി തകർത്ത്കൊണ്ട് ഇരുന്നൂറടിയോളം താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്.
സംഭവമുണ്ടായ ഉടൻ ഹൈവേ പോലീസും റെഡ് ക്രസൻറ് അതോറിറ്റിയും സിവിൽ ഡിഫൻസും മദീന ആരോഗ്യ വകുപ്പും രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ മദീനയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. റെഡ് ക്രസൻറിന് കീഴിലെ 16 ആംബുലൻസുകളും ആരോഗ്യ വകുപ്പിനു കീഴിലെ രണ്ടു ആംബുലൻസുകളും പരിക്കേറ്റവരെ ആശുപത്രികളിൽ എത്തിക്കുന്നതിന് ഉപയോഗപ്പെടുത്തി. പരിക്കേറ്റവരിൽ ഏഴു പേർ ചികിത്സകൾക്കു ശേഷം ആശുപത്രികൾ വിട്ടതായും മദീന ഗവർണറേറ്റ് അറിയിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam