തിരക്കേറിയ റോഡിന് നടുവിലൂടെ പാഞ്ഞോടി ഒട്ടകം; പരിഭ്രാന്തരായി വാഹനയാത്രക്കാര്‍

Published : Nov 29, 2022, 06:42 PM ISTUpdated : Nov 29, 2022, 06:48 PM IST
തിരക്കേറിയ റോഡിന് നടുവിലൂടെ പാഞ്ഞോടി ഒട്ടകം; പരിഭ്രാന്തരായി വാഹനയാത്രക്കാര്‍

Synopsis

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒട്ടകത്തെ പിടിക്കാനായി ഒരാള്‍ പിറകെ ഓടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒട്ടകത്തെ നിയന്ത്രണത്തിലാക്കി. 

റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ തിരക്കേറിയ റോഡിലൂടെ ഒട്ടകം ഓടിയത് വാഹനയാത്രക്കാരെ പരിഭ്രാന്തിയിലാക്കി. റിയാദിലെ തിരക്കേറിയ റിങ് റോഡിലേക്ക് പെട്ടെന്ന് ഓടിവന്ന ഒട്ടകം വാഹനയാത്രക്കാരെ ആശയക്കുഴപ്പത്തിലാക്കി. എതിര്‍ദിശയിലേക്ക് ഒട്ടകം ഓടിയതോടെ ആളുകള്‍ പരിഭ്രാന്തരായി. 

ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഒട്ടകത്തെ പിടിക്കാനായി ഒരാള്‍ പിറകെ ഓടുന്നതും വീഡിയോയില്‍ കാണാം. പിന്നീട് ഒട്ടകത്തെ നിയന്ത്രണത്തിലാക്കി. മറ്റൊരു സംഭവത്തില്‍ തുര്‍ക്കി അല്‍ അവ്വല്‍ റോഡില്‍ ഒരു ഒട്ടകം വീണ് വാഹനത്തിന് കേടുപാടുകള്‍ സംഭവിച്ചതായി റിയാദ് ജനറല്‍ ട്രാഫിക് വിഭാഗം അറിയിച്ചു. ഒട്ടകത്തെ കൈമാറാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിനുമായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫുമായി സഹകരിക്കുകയാണെന്ന് അധികൃതര്‍ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു. 

Read More - സൈക്കിളില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചു

അശ്രദ്ധമായി വാഹനമോടിച്ച് യുവതിയെയും രണ്ട് കുട്ടികളെയും ഇടിച്ചിട്ട ഡ്രൈവര്‍ അറസ്റ്റില്‍

റിയാദ്: അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ ഡ്രൈവറെ സൗദി അറേബ്യയില്‍ ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്‍തു. മദീനയിലെ അല്‍ ഹംറയിലായിരുന്നു സംഭവം. റോഡിന്റെ വശത്തുകൂടി നടന്നുപോവുകയായിരുന്ന സ്‍ത്രീയ്ക്കും രണ്ട് കുട്ടികള്‍ക്കുമാണ് അപകടത്തില്‍ പരിക്കേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിച്ചതോടൊണ് പൊലീസിന്റെ ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഡ്രൈവര്‍ അശ്രദ്ധമായി കാറോടിക്കുന്നത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമാണ്.

Read More -  സൗദി അറേബ്യയിൽ കാറുകൾ കൂട്ടിയിടിച്ച് കത്തി ഒമ്പത് മരണം

പാര്‍ക്ക് ചെയ്‍തിരുന്ന രണ്ട് കാറുകള്‍ക്കിടിയിലേക്ക് തന്റെ വാഹനം വെട്ടിച്ച് കയറ്റാന്‍ ശ്രമിച്ചപ്പോഴാണ് അപകടമുണ്ടായത്. ഈ സമയം തൊട്ടടുത്ത വീട്ടില്‍ നിന്ന് പുറത്തിറങ്ങി റോഡിലൂടെ നടക്കുകയായിരുന്ന യുവതിയെയും രണ്ട് കുട്ടികളെയും വാഹനം ഇടിച്ചിടുകയായിരുന്നു. ഇവര്‍ക്ക് മൂന്ന് പേര്‍ക്കും പരിക്കേറ്റിട്ടുണ്ട്. 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രമുഖ ഇന്ത്യൻ വ്യവസായി യുഎഇയിൽ അന്തരിച്ചു, 'സൂപ്പർമാന്‍റെ' വിയോഗത്തിൽ വേദനയോടെ പ്രവാസ ലോകം
ഇ-കാർഡ് വിൽപ്പനയ്ക്ക് പുതിയ നിയമം; ഉപഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ ഉറപ്പാക്കണമെന്ന് വാണിജ്യ മന്ത്രാലയം