
കുവൈത്ത് സിറ്റി: കള്ളപ്പണം വെളുപ്പിക്കൽ പട്ടികയിൽ ഉൾപ്പെട്ട അക്കൗണ്ടുകൾ ഉടൻ മരവിപ്പിക്കാൻ സെൻട്രൽ ബാങ്ക് ബാങ്കുകളോട് നിർദ്ദേശിച്ചു. ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ഇലക്ട്രോണിക് പേയ്‌മെന്റ് സേവന ദാതാക്കൾ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ ഉപരോധ സമിതികൾ അല്ലെങ്കിൽ വിദേശകാര്യ മന്ത്രാലയം രൂപീകരിച്ച പ്രാദേശിക സമിതി പുറത്തിറക്കിയ ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുള്ള ഏതെങ്കിലും വ്യക്തിയുടെയോ, ഗ്രൂപ്പിന്റെയോ, സ്ഥാപനത്തിന്റെയോ എല്ലാ ആസ്തികളും അക്കൗണ്ടുകളും മരവിപ്പിക്കാൻ സാധിക്കും.
സെൻട്രൽ ബാങ്ക് തങ്ങളുടെ നിരീക്ഷണത്തിലുള്ള സ്ഥാപനങ്ങൾക്ക് അയച്ച സർക്കുലറിൽ, കള്ളപ്പണം വെളുപ്പിക്കലിനെയും തീവ്രവാദ ധനസഹായത്തെയും ചെറുക്കുന്നത് സംബന്ധിച്ച ഉപരോധ സമിതികളുടെ തീരുമാനങ്ങളിലെ എല്ലാ നിബന്ധനകളും പാലിക്കണമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇത് ഐക്യരാഷ്ട്രസഭയുടെ ചാർട്ടറിന്‍റെ ഏഴാം അധ്യായത്തിന് കീഴിൽ ഭീകരതയെയും അതിന്റെ ധനസഹായത്തെയും സംബന്ധിച്ച് പുറപ്പെടുവിച്ച സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ നടപ്പിലാക്കുന്നതിനുള്ള എക്സിക്യൂട്ടീവ് റെഗുലേഷനുകൾക്ക് അനുസൃതമായാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ