ഒമാനിൽ അടുത്ത മൂന്നു ദിവസം മഴയ്ക്ക് സാധ്യത

Published : Dec 27, 2022, 02:57 PM ISTUpdated : Dec 27, 2022, 03:30 PM IST
ഒമാനിൽ അടുത്ത മൂന്നു ദിവസം മഴയ്ക്ക് സാധ്യത

Synopsis

സിവിൽ എവിയേഷൻ സമിതിയുടെ അറിയിപ്പ് അനുസരിച്ച്, ന്യൂനമർദ്ദം, മുസന്ദം, വടക്കൻ  അൽ ബത്തിന, തെക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദഖിലിയ, മസ്‌കറ്റ്, അൽ ദാഹിറ,വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളെ നേരിട്ട് ബാധിക്കും.

മസ്കറ്റ്: ഒമാനിൽ അടുത്ത വ്യാഴാച രാവിലെ വരെ മഴയ്ക്ക് സാധ്യതയെന്ന് സിവിൽ എവിയേഷൻ സമിതിയുടെ അറിയിപ്പ്. ന്യൂനമർദത്തിന്റെ ഫലമായി (2022 ഡിസംബർ 27) ചൊവ്വാഴ്ച മുതൽ (2022 ഡിസംബർ 29) വ്യാഴാഴ്ച വരെ മൂന്ന് ദിവസത്തേക്ക് ഒമാനിലെ മിക്ക ഗവർണറേറ്റുകളിലും വ്യത്യസ്ത തീവ്രതയുള്ള ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി സിവിൽ എവിയേഷൻ സമിതി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

മുസന്ദം, വടക്കൻ അൽ ബത്തിന, തെക്കൻ  അൽ ബത്തിന, അൽ ബുറൈമി, അൽ ദഖിലിയ, മസ്‌കറ്റ്, അൽ ദാഹിറ, വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിൽ മേഘങ്ങളുടെ ആധിക്യം തുടരുമെന്നും മഴയ്‌ക്ക് സാധ്യതയുണ്ടെന്നും ഇടയ്‌ക്കിടെ ഇടിമിന്നൽ മഴയ്‌ക്ക് കാരണമാകുമെന്നും സിവിൽ എവിയേഷൻ സമിതിയുടെ അറിയിപ്പിൽ പറയുന്നുണ്ട്.

സിവിൽ എവിയേഷൻ സമിതിയുടെ അറിയിപ്പ് അനുസരിച്ച്, ന്യൂനമർദ്ദം, മുസന്ദം, വടക്കൻ  അൽ ബത്തിന, തെക്കൻ അൽ ബത്തിന, അൽ ബുറൈമി, അൽ ദഖിലിയ, മസ്‌കറ്റ്, അൽ ദാഹിറ,വടക്കൻ  അൽ ഷർഖിയ, തെക്കൻ  അൽ ഷർഖിയ എന്നീ ഗവർണറേറ്റുകളെ നേരിട്ട് ബാധിക്കും. ബുധനാഴ്ച രാത്രിയോടെ കാലാവസ്ഥാ പ്രതിഭാസം ക്രമേണ ദുർബലമാകാൻ തുടങ്ങും, വ്യാഴാഴ്ച രാവിലെ വരെ  മഴ തുടരുവാൻ സാധ്യതയുണ്ടെന്നും അറിയിപ്പിൽ പറയുന്നു. മഴയും വെള്ളപ്പൊക്കവും മൂലം  വാദികൾ രൂപപ്പെടുന്നതിനാൽ ജനങ്ങൾ ജാഗ്രതാ പാലിക്കണമെന്നും അറിയിപ്പിൽ വ്യക്തമാക്കുന്നുണ്ട്.

Read More -  ഒമാനിൽ പലയിടത്തും കനത്ത മഴ; ജാഗ്രത നിർദ്ദേശവുമായി പൊലീസ്

അതേസമയം കനത്ത മഴയെത്തുടർന്ന് മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസ്സപ്പെട്ടു. അഖബത്ത് ബൗഷർ-അമേറാത്ത് റോഡിൽ വാഹനങ്ങൾ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് പ്രസ്താവനയിൽ പറയുന്നു.

അൽ ഖുവൈർ , ഖുറം എന്നി  ഫ്ലൈ ഓവറിനു താഴെ കൂടിയുള്ള വാഹനഗതാഗതം അടച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് പ്രസ്താവനയിൽ വ്യക്തമാക്കുന്നുണ്ട്. മസ്‌കത്ത് ഗവർണറേറ്റിലെ അൽ ഖുവൈർ, ഖുറം, സീബ്, മബേല എന്നിവിടങ്ങളിൽ കനത്ത മഴ തുടരുന്നതായും അറിയിപ്പിൽ പറയുന്നു.

Read More -  ഒമാനില്‍ മലമുകളില്‍ നിന്ന് വീണ് ഒരാള്‍ക്ക് പരിക്ക്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

സ്വകാര്യ സ്കൂളുകൾ എത്രയും വേഗം ഈ പ്രദേശങ്ങളിൽ നിന്ന് മാറ്റണം, കടുത്ത നിർദേശം; ലൈസൻസുകൾ റദ്ദാക്കുമെന്ന് കുവൈത്തിൽ മുന്നറിയിപ്പ്
ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ