റിയാദ് വിമാനത്താവളത്തിലെ എയർ ഇന്ത്യ കൗണ്ടറുകൾക്ക് മാറ്റം

By Web TeamFirst Published Dec 8, 2022, 3:37 PM IST
Highlights

രണ്ടാം നമ്പർ ടെർമിനലിലേക്കാണ് ഓപറേഷൻ കൗണ്ടർ മാറ്റി സ്ഥാപിക്കുന്നത്. ഈ മാസം 12 ന് ഉച്ചക്ക് 12 മുതൽ മാറ്റം നിലവിൽ വരും.

റിയാദ്: എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓപറേഷൻ കൗണ്ടറുകൾ മാറ്റി സ്ഥാപിക്കുന്നു. വിമാനത്താവളത്തിൽ അന്താരാഷ്ട്ര വിമാന സർവിസുകൾ ഓപറേറ്റ് ചെയ്യുന്ന ടെർമിനലുകളിലുണ്ടായ മാറ്റത്തിന് അനുസരിച്ചാണ് തങ്ങളുടെയും കൗണ്ടറുകൾ മാറ്റുന്നതെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.

രണ്ടാം നമ്പർ ടെർമിനലിലേക്കാണ് ഓപറേഷൻ കൗണ്ടർ മാറ്റി സ്ഥാപിക്കുന്നത്. ഈ മാസം 12 ന് ഉച്ചക്ക് 12 മുതൽ മാറ്റം നിലവിൽ വരും. ഇതനുസരിച്ച് 12-ാം തീയതിയിലെ മുംബൈ-റിയാദ്-ഡൽഹി വിമാനം രണ്ടാം ടെർമിനലിൽനിന്നാണ് ഓപറേറ്റ് ചെയ്യപ്പെടുക. എന്നാൽ അന്ന് തന്നെ ഷെഡ്യൂൾ ചെയ്തിരിക്കുന്ന ഹൈദരാബാദ്-റിയാദ്-മുംബൈ വിമാനം ഒന്നാം നമ്പർ ടെർമിനലിൽ നിന്നാണ് യാത്രക്കാരെ സ്വീകരിച്ച് സർവിസ് നടത്തുക. 

Read More -  സൗദി അറേബ്യയില്‍ ഹെഡ് നഴ്‌സ് നിയമനം; നോര്‍ക്ക റൂട്ട്സ് മുഖേന ഇപ്പോള്‍ അപേക്ഷിക്കാം

 ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങിന്റെ സൗദി സന്ദർശനത്തിന് തുടക്കം

റിയാദ്: ഔദ്യോഗിക സന്ദർശനത്തിനായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് സൗദിയിലെത്തി. ബുധനാഴ്ച വൈകീട്ടാണ് ചൈനീസ് പ്രസിഡന്റ് സൗദി തലസ്ഥാനമായ റിയാദിലെത്തിയത്. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ചൈനീസ് പ്രസിഡന്റിനെ റിയാദ് ഗവർണർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ്, വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്‍, പൊതുനിക്ഷേപ ഫണ്ട് ഗവർണർ യാസർ ബിൻ ഉസ്മാൻ അൽറുമയാൻ, ചൈനയിലെ സൗദി അംബാസഡർ അബ്ദുറഹ്മാൻ ബിൻ അഹമ്മദ് അൽഹർബി, സൗദിയിലെ ചൈനീസ് അംബാസഡർ ചെൻ വീക്കിങ് എന്നിവർ ചേർന്നു സ്വീകരിച്ചു.

Read More -  സൗദി അറേബ്യയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

സൗദി അറേബ്യയും ചൈനയും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളും വിശിഷ്ടമായ പങ്കാളിത്തവും വർധിപ്പിക്കുന്നതിന് സൽമാൻ രാജാവിന്റെ ക്ഷണം സ്വീകരിച്ചാണ് ചൈനീസ് പ്രസിഡൻറ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന സന്ദർശനത്തിനായി സൗദിയിലെത്തിയത്. സന്ദർശനത്തിനിടയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്റെ  സാന്നിധ്യത്തിൽ ഇരു രാഷ്ട്രതലവന്മാർ ചേർന്ന സൗദി - ചൈനീസ് ഉച്ചകോടി നടക്കും. ഉച്ചകോടിക്കിടെ 11,000 കോടി റിയാലിന്റെ വിവിധ കരാറുകളിൽ ഒപ്പുവെക്കും. കൂടാതെ വിവിധ മേഖലകളിൽ സഹകരണ കരാറുകളിൽ ഒപ്പുവെക്കും. 

 

click me!