ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ വിശുദ്ധ വാരാചരണ നിറവിൽ

Published : Apr 13, 2025, 05:08 PM IST
ഒമാനിലെ ക്രിസ്ത്യൻ ദേവാലയങ്ങൾ വിശുദ്ധ വാരാചരണ  നിറവിൽ

Synopsis

ഓശാനയുടെ ശുശ്രൂഷ ആചരിച്ചു കൊണ്ടാണ് വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചത്


മസ്കറ്റ്: ഒമാനിലെ വിവിധ ക്രിസ്ത്യൻ ദേവാലയങ്ങൾ വിശുദ്ധ വാരാചരണത്തിന് തയ്യാറായി കഴിഞ്ഞു. വിശുദ്ധ വാരാചരണ ആരാധനകൾക്ക്  നേതൃത്വം നൽകുവാൻ അതാതു സഭകളുടെ 
മുതിർന്ന പുരോഹിതന്മാരടക്കം നാട്ടിൽ നിന്നും  മസ്കറ്റിലെത്തി. ഒമാനിലെ ക്രിസ്തീയ എപ്പിസ്‌കോപ്പൽ സഭകളുടെ ദേവാലയങ്ങളിളെല്ലാം ഓശാനയുടെ ശുശ്രൂഷ ആചരിച്ചു കൊണ്ടാണ് വിശുദ്ധ വാരത്തിലേക്ക് പ്രവേശിച്ചത്.

1972ൽ  മസ്കറ്റിൽ സ്ഥാപിതമായ മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ്സ് ഇടവകയുടെ ഈ വർഷത്തെ  വിശുദ്ധ വാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകുന്നത് സഭയുടെ മലബാർ  ഭദ്രാസന അധിപൻ മാർ പക്കോമിയോസ്  ഗിവർഗീസ്   മെത്രാപ്പോലീത്തയാണ്. പെസഹാ ,ദുഃഖവെള്ളിയാഴ്ച ,ഈസ്റ്റർ എന്നീ  ശുശ്രുഷകൾക്ക് മാർ  പക്കോമിയോസ്  ഗിവർഗീസ് പ്രധാന കാർമ്മികത്വം  വഹിക്കുമെന്ന്  ഇടവക വികാരി ഫാദർ: ജോസ് ചെമ്മൺ  അറിയിച്ചു. ഗാലാ  സൈന്റ്: മേരിസ് ദേവാലയത്തിലെ ശുശ്രുഷകൾക്ക്  ഡൽഹി  ഭദ്രാസന അധിപൻ  യൂഹാനോൻ മാർ ദിമിത്രിയോസും, മസ്ക്കറ്റ് മർത്ത ശ്മൂനി യാക്കോബായ സുറിയാനി ഓർത്തഡോക്സ് ദേവാലയത്തിൽ പീഡാനുഭവ വാര ശുശ്രൂഷകൾക്ക് നേതൃത്വം കൊടുക്കുന്നത്  പാത്രിയർക്കീസ് ബാവയുടെ മലങ്കര അഫേർസ് സെക്രട്ടറി മർക്കോസ് മോർ ക്രിസ്റ്റോഫോറോസ് മെത്രാപ്പോലീത്തയും, മസ്കറ്റ് സൈന്റ്റ് മേരിസ്  യാക്കോബായ സുറിയാനി ഓർത്തോഡോക്സ്സ് ഇടവകയിൽ, ഇടവക മെത്രാപ്പോലീത്താ സഖറിയാസ് മാർ പീലക്സിനോസും നേതൃത്വം നൽകും. റൂവി,ഗാലാ, സൊഹാർ, സലാല എന്നീ നാല് കേന്ദ്രങ്ങളിലാണ് ക്രിസ്തുമത വിശ്വാസികൾക്ക് ആരാധനക്കായി ദേവാലയങ്ങൾ  ഒമാൻ ഭരണകൂടം അനുവദിച്ചു നൽകിയിട്ടുള്ളത്.

Read Also -  യാത്രാവിലക്ക് നേരിടുന്ന പ്രവാസികൾക്ക് സന്തോഷ വാ‍ർത്ത, പിഴ അടച്ച് നിയമലംഘനം നീക്കാൻ അവസരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സൗദി വടക്കൻ പ്രവിശ്യയിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന മലയാളി മരിച്ചു
സുഹൃത്തുക്കൾ വിളിച്ചിട്ടും കതക് തുറന്നില്ല, ക്രിസ്മസ് അവധിക്ക് ബഹ്‌റൈനിൽ പോയ മലയാളി ഹൃദയാഘാതം മൂലം മരിച്ചു