വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് സിയാൽ

Published : Jan 23, 2025, 03:01 PM IST
വിമാനയാത്രക്കാർക്ക് പ്രത്യേക അറിയിപ്പ്, വരും ദിവസങ്ങളിൽ ഇക്കാര്യം ശ്രദ്ധിക്കണം; നേരത്തെ എത്തണമെന്ന് സിയാൽ

Synopsis

 കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഈ ദിവസങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ക്ക് വേണ്ടിയാണ് പ്രത്യേക അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി യാത്ര ചെയ്യുന്നവര്‍ക്ക് അറിയിപ്പുമായി എയര്‍പോര്‍ട്ട് അധികൃതര്‍. സാമൂഹിക മാധ്യമങ്ങളിലൂടെയാണ് വിമാനത്താവള അധികൃതര്‍ അറിയിപ്പ് നല്‍കിയത്. പ്രവാസികളടക്കമുള്ള അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്കായാണ് അറിയിപ്പ് നല്‍കിയിരിക്കുന്നത്. 

റിപ്പബ്ലിക് ദിനാചരണം പ്രമാണിച്ച് കൊച്ചി ഉള്‍പ്പെടെ എല്ലാ വിമാനത്താവളങ്ങളിലും വരും ദിവസങ്ങളില്‍ സുരക്ഷാ പരിശോധനകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.  ഇത് മൂലം തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങളില്‍ വിമാനത്താവളത്തിലെ വിവിധ പ്രക്രിയകള്‍ക്ക് കൂടുതല്‍ സമയം ആവശ്യമായി വന്നേക്കാമെന്നത് കണക്കിലെടുത്താണ് പുതിയ അറിയിപ്പ്.

കൂടുതല്‍ സമയം വേണ്ടി വരുന്നതിനാല്‍ യാത്രക്കാര്‍ മുന്‍കൂട്ടി യാത്രകള്‍ ആസൂത്രണം ചെയ്യണമെന്നും വിമാനത്താവളത്തില്‍ നേരത്തെ എത്തണമെന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവള അധികൃതര്‍ അറിയിച്ചു. സുരക്ഷിതവും സൗകര്യ പ്രദവുമായ യാത്രയ്ക്കായി യാത്രക്കാര്‍ നേരത്തെ വിമാനത്താവളത്തില്‍ എത്തിച്ചേരണം. 

Read Also -  ഒന്നും പേടിക്കേണ്ട, ഇവിടം സേഫാണ്; തുടർച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മാറി അബുദാബി

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്
റിയാദിലെ ദീർഘകാല പ്രവാസിയും സാമൂഹിക പ്രവർത്തകനുമായ മലയാളി നാട്ടിൽ നിര്യാതനായി