
റിയാദ്: തൊഴിലാളികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ആരോഗ്യപരിരക്ഷ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ നിരവധി തൊഴിലുടമകൾക്ക് പിഴ ചുമത്തി സൗദി ഇൻഷുറൻസ് കൗൺസിൽ.
ജീവനക്കാർക്കും അവരുടെ ആശ്രിതർക്കും ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ഉറപ്പുവരുത്തണം എന്ന വ്യവസ്ഥ ലംഘിച്ചതായി കണ്ടെത്തിയ രാജ്യത്തെ മുഴുവൻ തൊഴിലുടമകൾക്കും അത് പരിഹരിച്ച് പദവി ശരിയാക്കാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. പലതവണ മുന്നറിയിപ്പ് ആവർത്തിച്ചു. എന്നിട്ടും പാലിക്കാത്തവർക്കെതിരെയാണ് ഇപ്പോൾ വലിയ സാമ്പത്തിക പിഴയുൾപ്പടെയുള്ള നടപടി സ്വീകരിച്ചത്. പ്രീമിയം തുക കുടിശ്ശികയും ഒപ്പം അതിന് തുല്യമായ പിഴയുമാണ് ശിക്ഷാനടപടി. കൂടാതെ തൊഴിലാളി റിക്രൂട്ടുമെൻറിൽനിന്നും വിലക്കുകയും ചെയ്യും.
Read Also - ഒന്നും പേടിക്കേണ്ട, ഇവിടം സേഫാണ്; തുടർച്ചയായ ഒമ്പതാം തവണയും ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി മാറി അബുദാബി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ