കരാർ നൽകിയ 187,000 കുവൈത്ത് ദിനാറുമായി പ്രവാസി മുങ്ങിയതായി പരാതി; നിയമ നടപടിക്കൊരുങ്ങി ബിസിനസ് പങ്കാളികൾ

Published : Feb 03, 2025, 04:42 PM IST
കരാർ നൽകിയ 187,000 കുവൈത്ത് ദിനാറുമായി പ്രവാസി മുങ്ങിയതായി പരാതി; നിയമ നടപടിക്കൊരുങ്ങി ബിസിനസ് പങ്കാളികൾ

Synopsis

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കരാര്‍ നല്‍കിയ ഫണ്ടാണ് കബളിപ്പിച്ചതെന്നാണ് പരാതി. 

കുവൈത്ത് സിറ്റി: 187,000 കുവൈത്തി ദിനാറുമായി കടന്നുകളഞ്ഞ പ്രവാസിക്കെതിരെ ബിസിനസ് പങ്കാളികൾ നിയമനടപടി സ്വീകരിക്കുന്നു. പ്രവാസിയുടെ പേര് അന്താരാഷ്ട്ര വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്താൻ പബ്ലിക് പ്രോസിക്യൂഷനിൽ പരാതി നൽകാൻ ഒരു പൗരനും ഒരു പ്രവാസിയും, ഒരു ജനറൽ ട്രേഡിംഗ്, കോൺട്രാക്ടിംഗ് കമ്പനിയിലെ പങ്കാളികളും ഒരുങ്ങുന്നതായാണ് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചത്. ഇയാൾക്കെതിരെ പരാതി നൽകിയിട്ടും ഹവല്ലി ഇൻവെസ്റ്റിഗേഷൻസ് ഡിപ്പാർട്ട്‌മെൻ്റ് പ്രതിയെ പിടികൂടാത്തതിനെ തുടർന്നാണ് ഇരകൾ കോടതിയെ സമീപിച്ചത്.

കേസിന്‍റെ വിശദാംശങ്ങൾ അനുസരിച്ച് പ്രതിക്കൊപ്പം തൻ്റെ കക്ഷികളും കമ്പനിയിൽ പങ്കാളികളാണെന്ന് ഇരകളുടെ അഭിഭാഷകൻ പറഞ്ഞു. 47 കാരനായ പ്രതിയെ രണ്ട് പ്ലോട്ടുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ പ്രത്യേക കരാറിൽ പൂർത്തിയാക്കാൻ ഫണ്ട് ഏൽപ്പിച്ചു. എന്നാൽ, ജോലിയുടെ ഒരു ചെറിയ ഭാഗം മാത്രം പൂർത്തിയാക്കി, ആദ്യ കരാറിൽ നിന്ന് 70,000 കുവൈത്ത് ദിനാറും രണ്ടാമത്തേതിൽ നിന്ന് 117,000 കുവൈത്ത് ദിനാറും, മൊത്തം 187,000 കുവൈത്ത് ദിനാറുമായി പ്രവാസി ഒളിച്ചോടിയെന്നാണ് പരാതി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ഹൈവേയിലൂടെ സംശയകരമായ രീതിയിൽ നടന്ന് യുവാവും യുവതിയും, പടോളിങ് ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെട്ടു, ലഹരി ഉപയോഗിച്ചതിന് പിടിയിൽ
റിയാദിൽ ഡ്രൈവറായ മലയാളി ഹൃദയാഘാതം മൂലം മരിച്ചു