Saudi Covid Report : സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

Published : Jan 03, 2022, 11:55 PM IST
Saudi Covid Report : സൗദിയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്

Synopsis

ആകെ രോഗമുക്തി കേസുകള്‍ 542,754 ആണ്. ആകെ മരണസംഖ്യ 8,881 ആയി. ഇന്ന് രാജ്യത്ത് ആകെ 33,501,652 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,217 ആയി ഉയര്‍ന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia)കൊവിഡ് (covid)കേസുകളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറിനിടെ 1746 പേര്‍ക്കാണ് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. നിലവിലെ രോഗികളില്‍ 341 പേര്‍ സുഖം പ്രാപിച്ചു. കൊവിഡ് മൂലം രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 559,852 ആയി. 

ആകെ രോഗമുക്തി കേസുകള്‍ 542,754 ആണ്. ആകെ മരണസംഖ്യ 8,881 ആയി. ഇന്ന് രാജ്യത്ത് ആകെ 33,501,652 കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,217 ആയി ഉയര്‍ന്നു. ഇതില്‍ 90 പേരുടെ നില ഗുരുതരമാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്താകെ ഇതുവരെ 51,432,868 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,049,036 എണ്ണം ആദ്യ ഡോസ് ആണ്. 23,232,842 എണ്ണം സെക്കന്‍ഡ് ഡോസും. 1,919,850 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 3,150,990 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി.

രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 437, മക്ക 374, ജിദ്ദ 340, മദീന 84, ദമ്മാം 81, ഹുഫൂഫ് 79, റാബിഗ് 43, ഖോബാര്‍ 25, മുബറസ് 21, ഖത്വീഫ് 19, ലൈത് 15, അബഹ 14, മുസാഹ്മിയ 11, തായിഫ് 10, ഖുലൈസ് 8, തുവാല്‍ 8, ഖമീസ് മുഷൈത്ത് 8, ജീസാന്‍ 8, ജുബൈല്‍ 8, ഖഫ്ജി 7, ഖര്‍ജ് 7, ബുറൈദ 5, മജ്മഅ 5, ദിലം 5, ഹുത്ത ബനീ തമീം 5, റാസ് തനൂറ 5, അഹദ് റുഫൈദ 4, അല്‍ബാഹ 4, നജ്‌റാന്‍ 4, അബൂഅരീഷ് 4, യാംബു 4, ഉനൈസ 4, അല്‍റസ് 4, മഹായില്‍ 4, താദിഖ് 4, ഹായില്‍ 3, മഖ്വ 3, ശറൂറ 3, ബേയ്ഷ് 3, ഹഫര്‍ 3, മറ്റ് 15 ഇടങ്ങളില്‍ രണ്ടും 24 സ്ഥലങ്ങളില്‍ ഓരോന്നും വീതം രോഗികള്‍. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കുവൈത്തിൽ ഈ ആഴ്ച മഴ തുടരും, മൂടൽമഞ്ഞിനും സാധ്യത
29 കിലോഗ്രാം മയക്കുമരുന്നുമായി 15 പേർ ബഹ്റൈനിൽ പിടിയിൽ