
റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) കൊവിഡ് (covid 19)ബാധിച്ചുള്ള പ്രതിദിന മരണസംഖ്യ വീണ്ടും ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മൂന്ന് മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ കുറച്ചു ആഴ്ചകളായി രണ്ടും ഒന്നുമൊക്കെയായി മരണസംഖ്യ കുറഞ്ഞിരുന്നു. അതെസമയം നിലവിലെ രോഗികളില്‍ സുഖം പ്രാപിക്കുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്.
55 പേരാണ് പുതുതായി രോഗമുക്തി നേടിയത്. പുതുതായി 38 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യത്ത് 24 മണിക്കൂറിനിടെ 36,678 പി.സി.ആര്‍ പരിശോധനകള്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ റിപ്പോര്‍ട്ട് ചെയ്ത രോഗ ബാധിതരുടെ എണ്ണം 5,49,260 ആയി. ഇതില്‍ 5,37,329 പേരും സുഖം പ്രാപിച്ചു. ആകെ 8,816 പേര്‍ മരിച്ചു. കൊവിഡ് ബാധിതരില്‍ 49 പേര്‍ ഗുരുതരാവസ്ഥയിലാണ്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ സ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 98 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.
രാജ്യത്താകെ ഇതുവരെ 46,775,580 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 24,421,293 എണ്ണം ആദ്യ ഡോസ് ആണ്. 22,041,765 എണ്ണം സെക്കന്‍ഡ് ഡോസും. 1,711,076 ഡോസ് പ്രായാധിക്യമുള്ളവര്‍ക്കാണ് നല്‍കിയത്. 312,522 പേര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കി. രാജ്യത്തെ വിവിധ മേഖലകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 14, ജിദ്ദ 9, മക്ക 2, ഖോബാര്‍ 2, ഖത്വീഫ് 2, മറ്റ് ഒമ്പത് സ്ഥലങ്ങളില്‍ ഓരോ വീതം രോഗികള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ