സൗദിയിൽ കൊവിഡ് മുക്തി കേസുകൾ ഉയരുന്നു

Published : May 22, 2022, 08:33 PM IST
 സൗദിയിൽ കൊവിഡ് മുക്തി കേസുകൾ ഉയരുന്നു

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,042 ആയി. ആകെ രോഗമുക്തരുടെ എണ്ണം 747,492 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,130 ആയി.

റിയാദ്: സൗദി അറേബ്യയിൽ പുതിയ കൊവിഡ് കേസിനെക്കാൾ രോഗമുക്തി കേസ് ഉയർന്നു. 467 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തപ്പോൾ ചികിത്സയിലുള്ളവരിൽ 493 പേർ സുഖം പ്രാപിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കേസുകളുടെ എണ്ണം 763,042 ആയി. ആകെ രോഗമുക്തരുടെ എണ്ണം 747,492 ആയി ഉയർന്നു. ആകെ മരണസംഖ്യ 9,130 ആയി. രോഗബാധിതരിൽ 6,420 പേരാണ് ചികിത്സയിൽ കഴിയുന്നത്. ഇതിൽ 77 പേരുടെ നില ഗുരുതരം. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. 

24 മണിക്കൂറിനിടെ 23,416 ആർ.ടി-പി.സി.ആർ പരിശോധനകൾ നടത്തി. ജിദ്ദ 133, റിയാദ് 119, മദീന 48, ദമ്മാം 41, മക്ക 40, അബഹ 18, ത്വാഇഫ് 8, ഹുഫൂഫ് 6, ജീസാൻ 5, ബുറൈദ 4, ദവാദ്മി 3, യാംബു 3, ഉനൈസ 3, ദഹ്റാൻ 3, താദിഖ് 3, അൽഖർജ് 3, ഖമീസ് മുശൈത്ത് 2, ഖോബാർ 2, മറ്റ് വിവിധയിടങ്ങളിൽ ഒന്ന് വീതം എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളിൽ പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 65,297,837 ഡോസ് വാക്സിൻ കുത്തിവെച്ചു. ഇതിൽ 26,537,556 ആദ്യ ഡോസും 24,893,406 രണ്ടാം ഡോസും 13,866,875 ബൂസ്റ്റർ ഡോസുമാണ്.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ