
കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസസ്ഥലത്തെ കെട്ടിടത്തിന്‍റെ താഴെ നിന്ന് പ്രവാസിയുടെ മൃതദേഹം കണ്ടെത്തി. 1987ല്‍ ജനിച്ച പ്രവാസിയുടെ മൃതദേഹം പരിശോധനകള്‍ക്കായി ഫോറൻസിക് വിഭാഗത്തിലേക്ക് അയച്ചു. സാൽമിയയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്ന് പ്രവാസി വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ല. ചൊവ്വാഴ്ച രാവിലെ ഏഴ് മണിക്കാണ് ആഭ്യന്തര മന്ത്രാലയത്തിന് മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിക്കുന്നത്.
സാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണസാൽമിയ ബ്ലോക്ക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നിൽ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനൽ അന്വേഷണ ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും ഉടൻ സ്ഥലത്തെത്തി. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഒരു ശബ്‍ദം കേട്ടതായി സൂചിപ്പിക്കുകയും ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കെട്ടിടത്തിന് സമീപം മരിച്ച നിലയിലുള്ള പ്രവാസിയെ കണ്ടെത്തുകയായിരുന്നു.
പ്രവാസിയുടെ വീട്ടില്‍ നിന്ന് കത്തിയും പൊട്ടിയ ചില്ലും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
Read Also - ഒറ്റ വിസയിൽ എല്ലാ ഗൾഫ് രാജ്യങ്ങളും ചുറ്റി കാണാം; വരുന്നൂ ഏകീകൃത ടൂറിസ്റ്റ് വിസ, അംഗീകാരം നൽകി
ഹൈസ്കൂൾ പരീക്ഷാ പേപ്പർ വാട്സാപ്പ് ഗ്രൂപ്പില്‍; പിടിയിലായതില്‍ പ്രവാസിയും, 10 വര്‍ഷം കഠിന തടവും വന്‍തുക പിഴയും
കുവൈത്ത് സിറ്റി: വാട്സാപ്പ് ഗ്രൂപ്പ് വഴി ഹൈസ്കൂൾ പരീക്ഷാ പേപ്പർ ചോർത്തിയ കേസിൽ ഒരു കുവൈത്തി പൗരനും ഒരു പ്രവാസിക്കും 10 വർഷത്തെ കഠിന തടവ് വിധിച്ച് കുവൈത്ത് കോടതി. രണ്ടുപേർക്കും 10 വർഷം വീതമാണ് തടവു ശിക്ഷ. ഇതിന് പുറമെ ഇവർ രണ്ടുപേരും കൂടി 482,000 കുവൈത്ത് ദിനാർ പിഴയും അടയ്ക്കണം. വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവർ പരീക്ഷാ ചോദ്യ പേപ്പർ ചോർത്തിയത്.
സെക്കണ്ടറി സ്‌കൂൾ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തിയ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ചേരാൻ ഇവർ വൻ തുക കൈപ്പറ്റിയെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിൽ ഇതിന് പിന്നിൽ ഒരു സിറിയൻ പ്രവാസിയാണെന്ന് കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികൾ കുറ്റം സമ്മതിക്കുകയും ചെയ്തു. തുടർ നിയമ നടപടികൾക്കായി അവരെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam