
ദോഹ: ഖത്തറിലേക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ച യാത്രക്കാരന്‍ ദോഹ ഹമദ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ പിടിയിലായി. കസ്റ്റംസ് ഇന്‍സ്‍പെക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ 26.95 കിലോഗ്രാം നിരോധിത വസ്‍തുക്കള്‍ കണ്ടെടുത്തു. അധികൃതര്‍ പിടിച്ചെടുത്ത പാന്‍ മസാല പോലുള്ള പുകയില ഉത്പന്നത്തിന്റെ ചിത്രവും കസ്റ്റംസിന്റെ സോഷ്യല്‍ മീഡിയ പേജ് വഴി പുറത്തുവിട്ടു.
Read also: പ്രവാസിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അതേ നാട്ടുകാരായ 10 പേര്‍ അറസ്റ്റില്‍
നിയമം ലംഘിച്ച് നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരാന്‍ ശ്രമിക്കരുതെന്ന് യാത്രക്കാര്‍ക്ക് ഖത്തര്‍ കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. നിരന്തര പരിശീലനം സിദ്ധിച്ച കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആധുനിക ഉപകരണങ്ങളുടെ സഹായത്തോടെ നടത്തുന്ന പരിശോധനകളില്‍ എല്ലാ നിയമലംഘനങ്ങളും കണ്ടെത്താന്‍ സാധിക്കുമെന്നും യാത്രക്കാരുടെ ശരീരഭാഷയില്‍ നിന്നുപോലും അത്തരക്കാരെ തിരിച്ചറിയാന്‍ സാധിക്കുമെന്നും കസ്റ്റംസ് മുന്നറിയിപ്പ് നല്‍കി. കള്ളക്കടത്തുകാര്‍ അവലംബിക്കുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ചും ഉദ്യോഗസ്ഥര്‍ ബോധവാന്മാരാണെന്നും കസ്റ്റംസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
Read also: സോഷ്യല്‍ മീഡിയയിലൂടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചു; ബഹ്റൈനില്‍ സ്‍ത്രീയും പുരുഷനും അറസ്റ്റില്‍
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam