
മസ്‌കറ്റ്: ഖുറിയാത്ത് വിലായത്തിലെ ദഘമര്‍ പാലം താല്‍ക്കാലികമായി അടയ്ക്കും.ഖുറയ്യത്ത് പോലീസ് സ്റ്റേഷന് സമീപമുള്ള ദഘമര്‍ പാലം നാളെ വെള്ളിയാഴ്ച മുതല്‍ ജനുവരി 26 ബുധനാഴ്ച വരെ താല്‍ക്കാലികമായി അടച്ചിടുമെന്ന് മസ്‌കറ്റ് നഗര സഭ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
റോയല്‍ ഒമാന്‍ പൊലീസുമായി സഹകരിച്ച് മേഖലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും മസ്‌കറ്റ് നഗരസഭ അറിയിച്ചിട്ടുണ്ട്. പാലത്തിന് മുകളില്‍ കേടായ പാളികളുടെ അറ്റകുറ്റപണികള്‍ ബുധനാഴ്ച പൂര്‍ത്തിയാകും. മസ്‌കറ്റ് നഗരസഭയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഗതാഗത നിര്‍ദ്ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam