Saudi covid Report : സൗദിയില്‍ പ്രതിദിന കൊവിഡ് കേസുകള്‍ ആറായിരത്തിലേക്ക്

By Web TeamFirst Published Jan 19, 2022, 11:18 PM IST
Highlights

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.47 ശതമാനവും മരണനിരക്ക് 1.40 ശതമാനവുമായി തുടരുന്നു.

റിയാദ്: സൗദി അറേബ്യയില്‍(Saudi Arabia) പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് (Covid 19)കേസുകള്‍ ആറായിരത്തിലേക്ക്. ബുധനാഴ്ച 5,928 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തരുടെ എണ്ണവും ഇതുപോലെ ഉയരുകയാണ്. 24 മണിക്കൂറിനിടയില്‍ നിലവിലെ രോഗബാധിതരില്‍ 4,981 പേര്‍ സുഖം പ്രാപിച്ചു. ചികിത്സയിലുണ്ടായിരുന്നവരില്‍ രണ്ടുപേര്‍ മരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 632,736 ഉം രോഗമുക്തരുടെ എണ്ണം 578,812 ഉം ആണ്. ആകെ മരണസംഖ്യ 8,912 ആയി. ചികിത്സയിലുള്ള 45,012 രോഗികളില്‍ 492 പേരുടെ നില ഗുരുതരമാണ്. 

ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ നില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 91.47 ശതമാനവും മരണനിരക്ക് 1.40 ശതമാനവുമായി തുടരുന്നു. 24 മണിക്കൂറിനിടെ 212,169 ആര്‍.ടി-പി.സി.ആര്‍ പരിശോധനകള്‍ നടത്തിയത്. പുതുതായി റിയാദ് 1,525, ജിദ്ദ 753, മക്ക 332, മദീന 281, ദമ്മാം 214, ഹുഫൂഫ്  211, റാബിഗില്‍ 122 എന്നിങ്ങനെയാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഇതുവരെ 54,490,47 ഡോസ് വാക്‌സിന്‍ കുത്തിവെച്ചു. ഇതില്‍ 25,249,571 ആദ്യ ഡോസും 23,512,524 രണ്ടാം ഡോസും 5,728,376 ബൂസ്റ്റര്‍ ഡോസുമാണ്.

click me!