തൂങ്ങിമരിച്ച പ്രവാസിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച

By Web TeamFirst Published Sep 16, 2022, 8:27 AM IST
Highlights

അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നാട്ടിൽ അവധിക്ക് പോയിരുന്ന സഹോദരൻ കഴിഞ്ഞ ദിവസം ബീഷയിൽ തിരിച്ചെത്തിയ ശേഷം മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

റിയാദ്: സൗദി അറേബ്യയിൽ തൂങ്ങിമരിച്ച ഉത്തര്‍പ്രദേശ് സ്വദേശിയുടെ മൃതദേഹം ആളറിയാതെ മോർച്ചറിയിൽ കിടന്നത് മൂന്നാഴ്ച. സൗദി അറേബ്യയിലെ മദ്ധ്യപ്രവിശ്യയിൽ ബീഷ പട്ടണത്തിന് അടുത്തുള്ള നഖിയയിലെ താമസസ്ഥലത്ത് ജീവനൊടുക്കിയ ഉത്തര്‍പ്രദേശ് കുഷിനഗര്‍ സ്വദേശി ഇമ്രാന്‍ അലി ഗുലാം റസൂലിന്റെ (41) മൃതദേഹമാണ് മൂന്നാഴ്ച മോർച്ചറിയിൽ ആളെ തിരിച്ചറിയാനാവാതെ കിടന്നത്.

ആഗസ്റ്റ് 21 നായിരുന്നു ഇമ്രാന്‍ അലിയുടെ മരണം. സ്‍പോൺസറുടെ അടുത്തുനിന്ന് ഒളിച്ചോടി ‘ഹുറൂബ്’ കേസിൽ കുടുങ്ങിയത് കൊണ്ടാണ് ആരും അന്വേഷിക്കാതെ മൃതദേഹം മോർച്ചറിയിൽ കിടക്കേണ്ടിവന്നത്. അവിവാഹിതനായ ഇയാള്‍ നാട്ടില്‍ പോയി വന്നിട്ട് ഏഴു വര്‍ഷമായി. നാട്ടിൽ അവധിക്ക് പോയിരുന്ന സഹോദരൻ കഴിഞ്ഞ ദിവസം ബീഷയിൽ തിരിച്ചെത്തിയ ശേഷം മോർച്ചറിയിൽ എത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. 

Read also: സ്‌നാപ് ചാറ്റ് അക്കൗണ്ട് വഴി വ്യാജ ഉല്‍പ്പന്നങ്ങള്‍ വിറ്റു; സോഷ്യല്‍ മീഡിയ സെലിബ്രിറ്റിക്ക് വന്‍തുക പിഴ

നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം സൗദി അറേബ്യയില്‍ തന്നെ മറവുചെയ്യാന്‍  ബീഷയിലെ സാമൂഹിക പ്രവര്‍ത്തകനും ജിദ്ദ കോണ്‍സുലേറ്റ് കമ്യൂണിറ്റി വെൽഫെയർ അംഗവുമായ അബ്ദുല്‍ അസീസ് പാതിപറമ്പന്‍ കൊണ്ടോട്ടിയെ കുടുംബം ചുമതലപ്പെടുത്തി. കഴിഞ്ഞ അഞ്ചു വര്‍ഷമായി ഒരു സൗദി പൗരന്റെ കീഴില്‍ നല്ല രീതിയില്‍ ജോലി ചെയ്തുവരികയായിരുന്നു ഇമ്രാൻ. എന്നാല്‍ ‘ഹുറൂബ്’ കേസിലായത് എങ്ങനെയാണെന്നും ശേഷം ജീവനൊടുക്കിയത് എന്തിനാണെന്നും വ്യക്തമല്ല. മരിക്കുന്നതിന്റെ തലേദിവസം നാട്ടിലേക്ക് ഫോണ്‍ ചെയ്ത് ബന്ധുക്കളോട് സംസാരിച്ചിരുന്നുവെന്നാണ് നാട്ടിൽ ബന്ധപ്പെട്ടപ്പോൾ അബ്ദുൽ അസീസ് പാതിപറമ്പനെ അറിയിച്ചത്.

Read also: പതിമൂന്നാം നിലയില്‍ മരണത്തെ മുന്നില്‍ കണ്ട് അഞ്ചു വയസ്സുകാരന്‍; രക്ഷകരായവരെ ആദരിച്ച് പൊലീസ്

click me!