ഒമാനിൽ വെള്ളപ്പാച്ചിലിൽ കാണാതായ ആളിന്‍റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയർന്നു

Published : Feb 13, 2024, 03:57 PM ISTUpdated : Feb 13, 2024, 04:02 PM IST
ഒമാനിൽ വെള്ളപ്പാച്ചിലിൽ കാണാതായ ആളിന്‍റെ മൃതദേഹം കണ്ടെത്തി; മരണസംഖ്യ അഞ്ചായി ഉയർന്നു

Synopsis

ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്‌മെൻറിലെ രക്ഷാസംഘങ്ങൾക്ക് അപകടത്തിൽപെട്ട ഒരാളെ ഇന്നലെ തന്നെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഒമാനിലെ വെള്ളപ്പാച്ചിലിൽ  മരണസംഖ്യ അഞ്ചായി ഉയർന്നു. 

മസ്കറ്റ്; ഒമാനില്‍ കനത്ത മഴ മൂലം ഉണ്ടായ വെള്ളപ്പാച്ചിലിൽ ദാഹിറ ഗവർണറേറ്റിൽ ഇന്നലെ കാണാതായ ആളിന്റെ മൃതദേഹം കണ്ടെത്തിയതായി ഇന്ന് രാവിലെ സിവിൽ ഡിഫൻസ് സ്ഥിരീകരിച്ചു. ഗവര്‍ണറേറ്റിലെ യാങ്കിൽ വിലായത്തിലാണ് സംഭവം നടന്നത്.

യാങ്കിൽ വിലയത്തിൽ ഉള്ള വാദി ഗയ്യയിൽ ഇവർ സഞ്ചരിച്ചിരുന്ന വാഹനം കുടുങ്ങിയാണ് അപകടം ഉണ്ടായത്. വാഹനത്തിൽ സ്വദേശികളായ രണ്ട് യാത്രക്കാർ ആയിരുന്നു ഉണ്ടായിരുന്നത്. ദാഹിറ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആംബുലൻസ് ഡിപ്പാർട്ട്‌മെൻറിലെ രക്ഷാസംഘങ്ങൾക്ക് അപകടത്തിൽപെട്ട ഒരാളെ ഇന്നലെ തന്നെ രക്ഷിക്കാൻ കഴിഞ്ഞിരുന്നു. ഇതോടെ ഒമാനിലെ വെള്ളപ്പാച്ചിലിൽ  മരണസംഖ്യ അഞ്ചായി ഉയർന്നു. 

ഒമാനിലെ ഇസ്‌കിയിൽ ഇന്നലെ വൈകിട്ട് ഉണ്ടായ  അപകടത്തിൽ 4 പേരുമായി വന്ന വാഹനം വാദിയിലേക്ക്  മറിഞ്ഞ് ഒരു സ്ത്രീ മരണപ്പെട്ടിരുന്നു. അൽ ദഖിലിയ ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയാണ് ഇസ്‌കിയിലെ വാഡിയിലേക്ക് മറിഞ്ഞ വാഹനത്തിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തിയത്. അപകടത്തിൽപ്പെട്ട സ്ത്രീയുടെ മൃതദേഹം ഇന്ന് രാവിലെ സിഡിഎഎ റെസ്ക്യൂ ടീം കണ്ടെത്തി.

Read Also - എന്താണ് ബിഎപിഎസ്; മോദി ഉദ്ഘാടനം ചെയ്യുന്ന ക്ഷേത്രത്തിൻറെ പ്രത്യേകത ഇതാണ്, അറിയേണ്ട അഞ്ചു കാര്യങ്ങള്‍

അതേസമയം വാദി മുറിച്ചു കടന്നതിന് 36 പേർ അറസ്റ്റിലായി. ഇടിമിന്നലോട്  കൂടിയുള്ള മഴയും വെള്ളപാച്ചിലും നിലനിൽക്കുന്ന  സമയത്ത് താഴ്‌വരകൾ മുറിച്ചുകടന്ന് തങ്ങളുടെ ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിന് മുപ്പത്തിയാറ് പേരെ അൽ ദഖിലിയ പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്  അറിയിച്ചു. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. ഒമാനിൽ മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്. മുസന്ദം, ബുറൈമി, മസ്ക്കറ്റ്, സൗത്ത് അൽ ബത്തീന, നോർത്ത് അൽ ബത്തീന, ഷർഖിയ, അൽവുസ്ത എന്നിവിടങ്ങളിൽ ശക്തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ