
കുവൈത്ത് സിറ്റി: കുവൈത്തിലെ റുമൈത്തിയയിൽ സ്വന്തം മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ഒരു പൗരന് ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു. മുൻ സിറ്റിംഗിൽ പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പബ്ലിക് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.
പ്രതി 85 വയസ്സുള്ള ഇരയെ ദയയില്ലാതെ കൊലപ്പെടുത്തിയതിനാൽ ഈ കുറ്റം ഹീനമാണെന്നും പ്രതി മനുഷ്യത്വം ഇല്ലാത്തവനായി, പ്രത്യേകിച്ച് ഇരയുടെ ബലഹീനതയും വാർധക്യവും കണക്കിലെടുക്കുമ്പോൾ ഒരു ദയയും കാണിച്ചില്ല എന്നാണ് പ്രോസിക്യൂഷൻ കുറ്റപത്രത്തിൽ വ്യക്തമാക്കിയത്. ഈ കുറ്റം ഒരു വ്യക്തിക്കെതിരായ ആക്രമണം മാത്രമല്ല. മറിച്ച് മാനുഷിക മൂല്യങ്ങളുടെ ഹൃദയത്തിലേറ്റ കുത്താണ് ഇതെന്നും പ്രോസിക്യൂഷൻ വിശദീകരിച്ചു. ഈ വാദങ്ങൾ പരിഗണിച്ചാണ് കോടതി വധശിക്ഷ വിധിച്ചത്.
Read Also - വീട്ടുകാർ പുറത്തുപോയത് മനസ്സിലാക്കി; സൗദിയിൽ മലയാളി കുടുംബത്തിന്‍റെ വീട്ടിൽ മോഷണം, സ്വർണാഭരണങ്ങൾ കവർന്നു
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ