സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

Published : Oct 31, 2022, 10:04 PM ISTUpdated : Oct 31, 2022, 10:55 PM IST
സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

Synopsis

പ്രതിദിനം  168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നു.

റിയാദ്: സൗദി അറേബ്യയില്‍ വിവാഹ മോചന നിരക്കില്‍ മുമ്പെങ്ങും ഇല്ലാത്ത രീതിയില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ട്. പ്രതിദിനം  168 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ഓരോ മണിക്കൂറിലും ശരാശരി ഏഴ് കേസുകള്‍ സംഭവിക്കുകയും ചെയ്യുന്നതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

സൗദി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സിന്‍റെ കണക്ക് അനുസരിച്ച് 2020ലെ അവസാന കുറച്ച് മാസങ്ങളില്‍ ആകെ 57,595 വിവാഹ മോചന കേസുകളിലാണ് വിധി പറഞ്ഞിട്ടുള്ളതെന്ന് അല്‍ യോം ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു.  2019നെ അപേക്ഷിച്ച്   12.7 ശതമാനത്തിന്‍റെ വര്‍ധനവാണ് ഉണ്ടായത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ, പ്രത്യേകിച്ച് 2011 മുതല്‍ വിവാഹ മോചന കേസുകളില്‍ കാര്യമായ വര്‍ധനവ് ഉണ്ടായതായി സൗദി അഭിഭാഷകന്‍ ദാഖില്‍ അല്‍ ദാഖില്‍ പറഞ്ഞു. 2010ല്‍ 9,233 കേസുകളാണ് ഉണാടായിരുന്നത്. 2011ല്‍ ഇത് 34,000  ആയി. 2020 ആയപ്പോഴേക്കും 57,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷത്തെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴ് വിവാഹ മോചന കേസുകളാണ് ഓരോ മണിക്കൂറും സംഭവിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. 

ജീവിത പ്രതിസന്ധികളും കൊവിഡ് മഹാമാരിയുടെ കാലത്ത് ഉള്‍പ്പെടെ ഉണ്ടായ ജീവിത ചെലവിലെ വര്‍ധനവും സൗദിയിലെ വിവാഹ മോചന കേസുകള്‍ക്ക് കാരണമായെന്ന് അല്‍ ദാഖില്‍ പറഞ്ഞു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും സൗദി കുടുംബങ്ങളുടെ വേര്‍പിരിയലിന് കാരണമായെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Read More- മസാജ് സെന്ററില്‍ പെണ്‍വേഷം ധരിച്ച് അനാശാസ്യ പ്രവര്‍ത്തനം; 16 പ്രവാസികളെ നാടുകടത്തും

സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു

റിയാദ്: സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു. ട്രാഫിക് വകുപ്പിന്റെ മേൽനോട്ടത്തിൽ രണ്ട് ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിർമിക്കുന്ന ഡ്രൈവിങ് സ്കൂളിലെ അവസാനഘട്ട നിർമാണ ജോലികൾ പുരോഗമിക്കുകയാണ്. 

Read More - കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പാർക്കിലെ കുളത്തില്‍ വീണ് അഞ്ചു വയസ്സുകാരി; രക്ഷകനായി സ്വദേശി പൗരൻ

ഒരേസമയം ഇരുന്നൂറിലധികം പരിശീലന വാഹനങ്ങൾ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ഈ സ്കൂൾ. എട്ട് മാസത്തിനുള്ളിൽ പൂർത്തിയാകുമെന്നും അതിന് ശേഷം ഡ്രൈവിങ് സ്കൂള്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും മക്കയിലെ ഡ്രൈവിങ് സ്‌കൂളുകളുടെ സൂപ്പർവൈസർ എൻജി. റാമി യഗ്മൂർ പറഞ്ഞു. രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ ഡ്രൈവിങ് സ്കൂളുകളുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തരത്തിലുള്ള ആദ്യ സ്കൂളാണ് ഇതെന്നും അദ്ദേഹം സൂചിപ്പിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ആയിരം വർഷം മുമ്പ് പൊട്ടിത്തെറിച്ച സൗദിയിലെ അഗ്നിപർവ്വതം, ഇന്ന് ലോകത്തിലെ ഏറ്റവും മികച്ച നൂറ് സ്ഥലങ്ങളിലൊന്ന്
വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ