
കുവൈത്ത് സിറ്റി: മലയാളി ഡോക്ടർ കുവൈത്തിൽ മരിച്ചു. കാസർഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശിനി ഡോ. നിഖില പ്രഭാകരൻ (36) ആണ് മരിച്ചത്. കഴിഞ്ഞ 18 ദിവസമായി വൃക്ക രോഗത്തെ തുടർന്ന് കുവൈത്തിലെ അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. ജഹറയിലെ സ്വകാര്യ ആശുപത്രിയിൽ ഡോകട്ർ ആയി ജോലി ചെയ്തിരുന്ന നിഖില അസുഖത്തെത്തുടർന്ന് ജോലി രാജി വെക്കുകയായിരുന്നു.
തിരുവന്തപുരം സ്വദേശിയും കുവൈത്തിലെ അൽ സലാം ഹോസ്പിറ്റലിലെ ഡോക്ടറുമായ വിപിനാണ് ഭർത്താവ്. ഗൾഫ് ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ വിവാൻ ഏക മകൻ. ഫഹാഹീലിൽ വ്യാപാരിയായ പ്രഭാകരന്റെ മകളാണ്. മാതാവ്: റീജ. വർഷ സഹോദരിയാണ്. കാസർഗോഡ് എക്സ്പാട്രിയേറ്റ്സ് അസോസിയേഷൻ ഫഹാഹീൽ ഏരിയ കമ്മിറ്റി അംഗമായിരുന്നു. നിഖിലയുടെ നിര്യാണത്തിൽ കെഇഎ കുവൈത്ത് അനുശോചിച്ചു. മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ