
റിയാദ്: സൗദി അറേബ്യയിൽ ട്രെയിലറുകൾ കൂട്ടിയിടിച്ച് കത്തി ഡ്രൈവർ വെന്തുമരിച്ചു. തെക്കൻ പ്രവിശ്യയിലെ അല്‍ബാഹ കിംഗ് ഫഹദ് ചുരംറോഡിലാണ് രണ്ടു ട്രെയിലറുകള്‍ കൂട്ടിയിടിച്ച് കത്തിയത്. അതിൽ ഒരു ട്രെയിലറുടെ ഡ്രൈവറാണ് വെന്തുമരിച്ചത്. രണ്ടാമത്തെ ട്രെയിലറുടെ ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
ഇടിയുടെ ആഘാതത്തില്‍ ഇരു ട്രെയിലറുകളിലും തീ പടര്‍ന്നുപിടിക്കുകയായിരുന്നു. സിവില്‍ ഡിഫന്‍സ് യൂനിറ്റുകളാണ് തീയണച്ചത്. കിംഗ് ഫഹദ് ചുരംറോഡില്‍ അല്‍മഖ്‌വാ ദിശയില്‍ ശനിയാഴ്ച രാവിലെ പതിനൊന്നോടെയാണ് അപകടം. പരിക്കേറ്റയാളെ അല്‍മഖ്‌വാ ജനറല്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More- ഇങ്ങനെയൊന്നും ഓവര്‍ടേക്ക് ചെയ്യരുത്; അപകട വീഡിയോ പുറത്തുവിട്ട് അബുദാബി പൊലീസ്
അതേസമയം സൗദിയില്‍ മേല്‍പ്പാലത്തില്‍ നിന്ന് വാഹനം താഴത്തെ റോഡിലേക്ക് പതിച്ച് ഒരാള്‍ മരിച്ചു. റിയാദ് നഗരത്തിന്റെ വടക്കുഭാഗത്തെ കിങ് ഫഹദ് റോഡിലെ മേല്‍പാലത്തില്‍നിന്നാണ് ജീപ്പ് താഴേക്ക് പതിച്ചത്. അമിത വേഗം മൂലം നിയന്ത്രണം വിട്ട ജീപ്പ് പാലത്തിനു താഴെ കൂടി കടന്നുപോവുകയായിരുന്ന മറ്റൊരു കാറിനു മുകളിലേക്ക് വന്നുപതിക്കുകയായിരുന്നു. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു. കാറിന്റെ ഡ്രൈവറാണ് മരിച്ചത്.
Read More- നടുറോഡില്‍ കൂട്ടത്തല്ല്; വീഡിയോ പ്രചരിച്ചതോടെ 10 പ്രവാസികള്‍ പിടിയില്‍
ചെങ്കടലില്‍ ചരക്കു കപ്പലില്‍ തീപിടിത്തം; 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാസേന രക്ഷപ്പെടുത്തി
റിയാദ്: ചെങ്കടലില്‍ തീപിടിത്തം ഉണ്ടായ കപ്പലില്‍ നിന്ന് 25 ജീവനക്കാരെ സൗദി അതിര്‍ത്തി രക്ഷാ സേന രക്ഷപ്പെടുത്തി. സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്തിന് വടക്കുപടിഞ്ഞാറ് ദിശയില്‍ 123 നോട്ടിക്കല്‍ മൈല്‍ അകലെ വെച്ചാണ് കപ്പലിന് തീപിടിച്ചത്. ഉടന്‍ തന്നെ അടിയന്തര സഹായം തേടിയുള്ള സന്ദേശം കപ്പലില്‍ നിന്ന് ജിദ്ദയിലെ സെര്‍ച്ച് ആന്റ് റെസ്ക്യൂ കോര്‍ഡിനേഷന്‍ സെന്ററില്‍ ലഭിക്കുകയായിരുന്നു.
പനാമയുടെ പതാക വഹിച്ചിരുന്ന കപ്പലില്‍ വിവിധ രാജ്യക്കാരായ 25 ജീവനക്കാരാണുണ്ടായിരുന്നത്. ഇവരെ സൗദി അതിര്‍ത്തി രക്ഷാ സേന, തീ പിടിച്ച കപ്പലില്‍ നിന്ന് രക്ഷപ്പെടുത്തി സൗദി അറേബ്യയിലെ ജിസാന്‍ തുറമുഖത്ത് എത്തിച്ചു. പരിസരത്തുണ്ടായിരുന്ന ഒരു വിദേശ കപ്പലും രക്ഷാ പ്രവര്‍ത്തനത്തില്‍ സൗദി അതിര്‍ത്തി രക്ഷാ സേനയോടൊപ്പം പങ്കാളികളായി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam