വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് ഏഴര ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

Published : Oct 09, 2022, 10:13 PM ISTUpdated : Oct 10, 2022, 12:21 AM IST
വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ചത് ഏഴര ലക്ഷത്തിലേറെ ലഹരി ഗുളികകള്‍

Synopsis

കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആദ്യത്തെ സംഭവത്തില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ്  171,792 ലഹരി ഗുളികകള്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്.

റിയാദ്: സൗദി അറേബ്യയില്‍ ലഹരി ഗുളികകള്‍ കടത്താനുള്ള നാല് ശ്രമങ്ങള്‍ അധികൃതര്‍ പരാജയപ്പെടുത്തി. ആകെ  756,212 ലഹരി ഗുളികകളാണ് അല്‍ ഹദീത, കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം എന്നിവിടങ്ങളില്‍ നിന്ന് സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. രാജ്യത്തേക്ക് എത്തിയ ഷിപ്പമെന്റുകള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകള്‍ കണ്ടെത്തിയത്. 

കസ്റ്റംസ് പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. ആദ്യത്തെ സംഭവത്തില്‍ ഫര്‍ണിച്ചറുകള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലാണ്  171,792 ലഹരി ഗുളികകള്‍ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. അല്‍ ഹദീത തുറമുഖത്ത് എത്തിയ വാഹനങ്ങള്‍ നിറച്ച ട്രക്കില്‍ നിന്നാണ് 60,500 ലഹരി ഗുളികകള്‍ പിടിച്ചെടുത്തത്.

സമാന രീതിയില്‍ വാഹനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഒളിപ്പിച്ച 247,670 ലഹരി ഗുളികകളും അധികൃതര്‍ പിടികൂടി. നാലാമത്തെ സംഭവത്തില്‍ 276,250 നാര്‍കോട്ടിക് ഗുളികകളാണ് കണ്ടെത്തിയത്. ഷിപ്പ്‌മെന്റുകള്‍ സ്വീകരിക്കാനെത്തിയ മൂന്നു പേരെ സംഭവത്തില്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക് കണ്ട്രോളുമായി സഹകരിച്ചായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. രാജ്യത്തേക്കുള്ള കള്ളക്കടത്തു ശ്രമങ്ങള്‍ തടയാന്‍ കസ്റ്റംസ് പരിശോധന ശക്തമായി തുടരുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു.

Read More:-  പരിശോധന തുടരുന്നു; സൗദിയില്‍ ഒരാഴ്ചക്കിടെ നാടുകടത്തിയത് 8,234 വിദേശികളെ

മൃഗങ്ങളെ വേട്ടയാടല്‍; 16 പേര്‍ സൗദിയില്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ മൃഗങ്ങളെ വേട്ടയാടിയ 16 പേരെ അറസ്റ്റ് ചെയ്തു. എല്ലാവരും സ്വദേശി പൗരന്മാരാണ്. നായാട്ട് നിരോധിച്ചിരിക്കുന്ന പ്രദേശങ്ങളിലും മുഹമ്മദ് ബിന്‍ സല്‍മാന്‍ റോയല്‍ റിസര്‍വിലും ഇമാം അബ്ദുല്‍ അസീസ് ബിന്‍ മുഹമ്മദ് റോയല്‍ റിസര്‍വിലുമുള്ള നിരോധിത സ്ഥലങ്ങളിലും മൃഗ, പക്ഷിവേട്ട നടത്തിയതിനാണ് സൗദി പരിസ്ഥിതി സുരക്ഷാ സേന അറസ്റ്റ് ചെയ്തത്. വ്യത്യസ്ത ഇനങ്ങളില്‍ പെട്ട 17 തോക്കുകളും 4,870 വെടിയുണ്ടകളും വേട്ടയാടി പിടിച്ച 74 പക്ഷികളെയും ഇവരുടെ പക്കല്‍ കണ്ടെത്തി.

Read More- സൗദിയില്‍ മെഡിക്കല്‍ പരിശോധനാ കേന്ദ്രങ്ങളില്‍ നിരീക്ഷണ ക്യാമറകള്‍ക്ക് നിരോധനം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ദമ്പതികളും മക്കളും ഹോട്ടൽ മുറിയിൽ താമസിച്ചത് രണ്ട് വ‍ർഷം, ബിൽ മുഴുവൻ അടയ്ക്കാതെ മുങ്ങാൻ ശ്രമം, നിർണായക കോടതി ഉത്തരവ്
കുവൈത്തിൽ ശൈത്യകാലം വൈകും, വ്യക്തമാക്കി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം